Follow KVARTHA on Google news Follow Us!
ad

മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ട എട്ടു വയസുകാരിയെ രക്ഷപ്പെടുത്തി; കുട്ടി ലഹരിക്ക് അടിമയെന്ന് പിതാവ്

മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ട എട്ടു വയസുകാരിയെ രക്ഷപ്പെടുത്തി. ഡെല്‍ഹിയിNew Delhi, News, Parents, Crime, Police, Children, National,
ന്യൂഡല്‍ഹി: (www.kvartha.com 24.11.2017) മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ട എട്ടു വയസുകാരിയെ രക്ഷപ്പെടുത്തി. ഡെല്‍ഹിയിലെ ആനന്ദ് വിഹാര്‍ മെട്രോ സ്‌റ്റേഷന് സമീപം മാതാപിതാക്കള്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട എട്ട് വയസുകാരിയെ ഡെല്‍ഹി വനിതാ കമ്മിഷന്‍ അധികൃതരാണ് മോചിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

മെട്രോ സ്‌റ്റേഷന് സമീപമുള്ള ചേരി പ്രദേശത്ത് താമസിക്കുന്ന 11 അംഗ ദരിദ്ര കുടുംബത്തിലെ കുട്ടിയാണ് മാതാപിതാക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. മുഴുക്കുടിയനായ പിതാവിനും ഗര്‍ഭിണിയായ മാതാവിനുമൊപ്പമാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്. അതേസമയം വനിതാ കമ്മിഷന്‍ അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണ് കെട്ടിയിട്ടതെന്നുമാണ് പിതാവിന്റെ മറുപടി.

Girl, 8, Found Chained To Tree Near Delhi Metro Station Where Her Sisters Beg, New Delhi, News, Parents, Crime, Police, Children, National

അതേസമയം, തളര്‍ന്ന് അവശയായ നിലയിലാണ് തങ്ങള്‍ കുട്ടിയെ രക്ഷിച്ചതെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ് സണ്‍ സ്വാതി മലിവാല്‍ പറഞ്ഞു. മെട്രോ സ്‌റ്റേഷന് സമീപം ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട ഒരു കുട്ടിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയപ്പോഴാണ് കുട്ടിയുടെ സഹോദരിയെ മരത്തില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയതെന്നും സംഭവം തങ്ങളില്‍ ഞെട്ടലുളവാക്കിയെന്നും വനിത കമ്മിഷന്‍ അറിയിച്ചു.

തുടര്‍ന്ന് പോലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സഹായത്തോടെ കുടുംബത്തെ കൗണ്‍സിലിംഗിന് വിധേയമാക്കിയ കമ്മിഷന്‍ കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. രാജ്യതലസ്ഥാനത്ത് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘങ്ങള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിഷന്‍ ഉത്തരവിട്ടു.

Also Read:
നിക്ഷേപകരുടെ 60 കോടി തട്ടിയ ശേഷം പൂട്ടിയ പയ്യന്നൂരിലെ ജ്വല്ലറിയുടെ മുഖ്യപാര്‍ട്ണര്‍ കാസര്‍കോട് സ്വദേശി; മുങ്ങിയ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Girl, 8, Found Chained To Tree Near Delhi Metro Station Where Her Sisters Beg, New Delhi, News, Parents, Crime, Police, Children, National.