» » » » » » » » » ചലച്ചിത്ര നടൻ നാഗാർജുനയുടെ ഉടമസ്ഥതതയിലുള്ള അന്നപൂർണ സിനിമാ സ്റ്റുഡിയോയിൽ തീപിടിത്തം; 2 കോടി രൂപ നാശ നഷ്ടം

ഹൈദരാബാദ്: (www.kvartha.com 14.11.2017) നടൻ നാഗാർജുനയുടെ ഉടമസ്ഥതതയിലുള്ള അന്നപൂർണ സിനിമാ സ്റ്റുഡിയോയിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീ പിടിത്തമുണ്ടായത്. അതേസമയം അപകടത്തിൽ ആർക്കും പരിക്കില്ല.

2014 ൽ പുറത്തിറങ്ങിയ ‘മനം’ എന്ന തെലുഗ് ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയ വീട്ടിലാണ് തീപിടുത്തമുണ്ടായത്. നാലോളം ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്തത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.


‘പിതാവ് (അക്യുനേനി നാഗേശ്വര റാവു) തന്റെ അന്ത്യനാളുകളിൽ ഏറെക്കാലം ചെലവഴിച്ച സ്ഥലമാണിത്. ഇവിടെ ഞങ്ങൾക്ക് ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായിരുന്നു. അത് ഇപ്പോൾ അവിടെ ഇല്ലാതാകുന്നത് നിർഭാഗ്യകരമാണ്. എന്നിരുന്നാലും ആർക്കും പരിക്കില്ലെന്നതിനാൽ ഞാൻ സന്തോഷിക്കുന്നു’ നാഗാർജുന വ്യക്തമാക്കി.


വളരെ ചെറിയ രീതിയിൽ നിർമിച്ച സ്റ്റുഡിയോ പിന്നീട് വിപുലീകരിക്കുകയായിരുന്നുവെന്നും ഏകദേശം രണ്ട് കോടി രൂപ നാശ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: In what could be described as a very unfortunate accident, a major fire mishap at the popular Annapurna Studios on Monday evening left everybody in shock, including its owner Akkineni Nagarjuna

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal