Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ് നിങ്ങളുടെയൊക്കെ വര്‍ഗീയത ഇവിടെ വേവാതെ പോകുന്നത്; മേജര്‍ രവിക്കും, പ്രിയദര്‍ശനുമെതിരെയുള്ള കാസര്‍കോട്ടെ മൂന്ന് യുവാക്കളുടെ ഫേസ്ബുക്ക് ലൈവ് വൈറല്‍

വര്‍ഗീയതയ്‌ക്കെതിരെ കാസര്‍കോട്ടെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന നടത്തിയ ഫേസ്ബുക്ക് ലൈവ് വൈറലായി. ഖാദര്‍ കരിപ്പൊടി, തബ്ഷീര്‍, രിഫാഇ എന്നിവര്‍ നടത്തിയ ഫേസ്ബുക്ക് Kerala, News, Video, Social Network, Trending, Facebook, Kasaragod, Khader Karippody
കാസര്‍കോട്: (www.kvartha.com 15.11.2017) വര്‍ഗീയതയ്‌ക്കെതിരെ കാസര്‍കോട്ടെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന നടത്തിയ ഫേസ്ബുക്ക് ലൈവ് വൈറലായി. ഖാദര്‍ കരിപ്പൊടി, തബ്ഷീര്‍, രിഫാഇ എന്നിവര്‍ നടത്തിയ ഫേസ്ബുക്ക് ലൈവാണ് മതേതര കേരളത്തിന്റെ കയ്യടി നേടിയത്. ഇതിനകം ലക്ഷക്കണക്കിന് പേര്‍ കണ്ട ഈ വീഡിയോ 7,500 ഓളം പേര്‍ ഷെയര്‍ ചെയ്തു. 14,000 ത്തോളം ലൈക്കുകളാണ് ലൈവിന് ലഭിച്ചത്.


ഹാലിളകിയ ഏതാനും സംവിധായകന്‍മാര്‍ ഹിന്ദുക്കളെ ഉണര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കേരളത്തിലെ ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ് നിങ്ങളുടെ പോലുള്ള കപട മതേതര വാദികളുടെ വര്‍ഗീയ വിഷങ്ങള്‍ ഇവിടെ വേവാതെ പോകുന്നതെന്നാണ് ഖാദര്‍ ലൈവിലൂടെ തുറന്നടിക്കുന്നത്. സംഘപരിവാര്‍ അനുകൂലികളായ ചില സംവിധായകര്‍ സിനിമയിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചുവെന്നും, ഇപ്പോഴാണ് ഇവരുടെ തനിനിറം പുറത്തുവന്നതെന്നും ലൈവിലൂടെ ആരോപിക്കുന്നു. സംഘപരിവാര്‍ അധികാരത്തിലിരിക്കുന്നതിന്റെ പിന്‍ബലത്തിലാണ് ഇവര്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നത്.

സംവിധായകരായ മേജര്‍ രവിയെയും, പ്രിയദര്‍ശനെയും വീഡിയോയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. രാജ്യ സ്‌നേഹം വളര്‍ത്തുന്ന ഇവരുടെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ആര്‍ എസ് സ് ഗ്രൂപ്പിലെ മേജര്‍ രവിയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ഹിന്ദു ഉണരണം എന്നത് കൊണ്ട് ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഖാദര്‍ വീഡിയോയിലൂടെ ചോദിക്കുന്നു.

ഓഡിയോ ക്ലിപ്പ് വിവാദമായതോടെ മേജര്‍ രവി പിന്നീട് തനിക്ക് തെറ്റുപറ്റിയതായി മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. അതേസമയം ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍ എസ് എസ് എന്ന് പറഞ്ഞ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇക്കാര്യത്തില്‍ ഇതുവരെ വിശദീകരണവുമായി രംഗത്തുവന്നിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Video, Social Network, Trending, Facebook, Kasaragod, Khader Karippody, Facebook Live, Major Ravi, Priyadarshan, Facebook live against Sangh Parivar goes viral.