Follow KVARTHA on Google news Follow Us!
ad

അബുദാബിയിൽ വ്യവസായി ഇഷ്ട വാഹന നമ്പർ ലേലത്തിൽ പിടിച്ചത് റെക്കോർഡ് തുകക്ക്, 17 കോടി 68 ലക്ഷം രൂപ മുടക്കി നമ്പർ’ 2 ‘ സ്വന്തമാക്കിയത് 23 കാരൻ

ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുന്നത് പോലെ തന്നെയാണ് ആ വാഹനത്തിന് ആരും ശ്രദ്ധിക്കുന്ന രീതിയിലുള്ള നമ്പർ നൽകുന്നത് An Emirati businessman, Ahmed Al Marzuoqi, 23; has won the bid to own the exclusive Abu Dhabi number 2
അബുദാബി: (www.kvartha.com 19.11.2017) ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുന്നത് പോലെ തന്നെയാണ് ആ വാഹനത്തിന് ആരും ശ്രദ്ധിക്കുന്ന രീതിയിലുള്ള നമ്പർ നൽകുന്നത്. ഇത്തരത്തിൽ ഇഷ്ട നമ്പർ ലഭിക്കാനായി പല വ്യവസായികളും കോടികളാണ് മുടക്കുന്നത്. അത്തരത്തിൽ ഒരു നമ്പറിനായി മുടക്കിയ ഭീമമായ വിലയാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചൂടുള്ള വാർത്തകളിൽ ഒന്ന്. അഹ്‌മദ്‌ അൽ മർസൂഖി (23) ഇഷ്ട നമ്പറായ 'രണ്ടിന്' വേണ്ടി 10 മില്യൺ ദിർഹം (ഏകദേശം 17,68,03,709.70രൂപ ) ആണ് ചെലവിട്ടത്. ശനിയാഴ്ചയായിരുന്നു ലേലം നടന്നത്.

'നമ്പർ രണ്ട് ചരിത്രപരമായി വളരെ പ്രാധാന്യമേറിയ സംഖ്യയാണ്, ഡിസംബർ രണ്ടാണ് യു എ ഇ യൂണിയനെ സൂചിപ്പിക്കുന്നത് അത് കൊണ്ട് തന്നെ താൻ വളരെ സന്തോഷവാനാണ്' അൽ മർസൂഖി പറഞ്ഞു. ഈ തുക മുഴുവനായും പാവപ്പെട്ടവർക്ക് നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവാവ് പറഞ്ഞു.

'11' എന്ന നമ്പർ ഏകദേശം 11 കോടി 31 ലക്ഷം രൂപക്ക് മറ്റൊരു വ്യവസായി സ്വന്തമാക്കി.

അതേസമയം ലേലത്തിൽ നമ്പർ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളായി ഖലീഫ മുഹമ്മദ് അൽ മസ്റൂയി (12) ശ്രദ്ധിക്കപ്പെട്ടു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി '1111' എന്ന നമ്പറാണ് സ്വന്തമാക്കിയത്. പിതാവ് വാങ്ങി നൽകിയ പുതിയ മെഴ്സിഡസ് ബെൻസിന് ഈ നമ്പർ നൽകുമെന്നും ഈ കാറിലാണ് ഡ്രൈവർ തന്നെ സ്‌കൂളിൽ കൊണ്ടു വിടാറുള്ളതെന്നും മസ്റൂയി വ്യക്തമാക്കി.

Image Credit: Ryan Lim

Summary: An Emirati businessman, Ahmed Al Marzuoqi, 23; has won the bid to own the exclusive Abu Dhabi number 2 plate for a whopping Dh10 million."I am very excited and proud to get number 2," he told reporters after the auction of distinguished number plates on Saturday evening at Emirates Palace.