Follow KVARTHA on Google news Follow Us!
ad

ഫോട്ടോ എടുക്കാന്‍ കാറില്‍ നിന്നുമിറങ്ങിയ യുവാവിനെ ആന ചവിട്ടി കൊന്നു

കൊല്‍ക്കത്ത: (www.kvartha.com 24-11-2017) ഹൈവേയില്‍ കൊമ്പനാനയെ കണ്ട് ഫോട്ടോയെടുക്കാനായി കാറില്‍ നിന്നുമിറങ്ങിയ യുവാവിന് ദാരുണാന്ത്യം. സാദിഖ് റഹ്മാന്‍ (40) ആണ് ദാരുണമായി മരിച്ചത്National, Tusker, West Bengal
കൊല്‍ക്കത്ത: (www.kvartha.com 24-11-2017) ഹൈവേയില്‍ കൊമ്പനാനയെ കണ്ട് ഫോട്ടോയെടുക്കാനായി കാറില്‍ നിന്നുമിറങ്ങിയ യുവാവിന് ദാരുണാന്ത്യം. സാദിഖ് റഹ്മാന്‍ (40) ആണ് ദാരുണമായി മരിച്ചത്. ജല്പായ്ഗുരി ജില്ലയിലെ ലതാഗുരി വനപ്രദേശത്തെ ദേശീയ പാത 31ലാണ് സംഭവം.

വൈകിട്ട് അഞ്ച് മണിക്ക് ഹൈവേയിലൂടെ പോകുമ്പോഴാണ് സാദിഖ് കൊമ്പനാനയെ കാണുന്നത്. ഇതേ വനത്തിലെ സെക്യൂരിറ്റി ഗാര്‍ഡാണ് സാദിഖ്. ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആന സാദിഖിനെ കടന്നാക്രമിക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് ഈ കാഴ്ച നോക്കിനില്‍ക്കാനേ ആയുള്ളു. ആനയെ ഓടിക്കാന്‍ യാത്രക്കാര്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

National, Tusker, West Bengal

15 മിനിട്ടോളം ആന സാദിഖിന്റെ മൃതദേഹത്തില്‍ തന്റെ അരിശം തീര്‍ത്തു. ഹൈവേയില്‍ ആനകളെ കാണുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരും വാഹനത്തിന് പുറത്തിറങ്ങി ചിത്രമെടുക്കാന്‍ ധൈര്യപ്പെടാറില്ല. ട്രെയിന്‍ തട്ടി ഈ പ്രദേശത്ത് നിരവധി ആനകള്‍ കൊല്ലപ്പെടാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to records of the state's forest department, incidents of human-elephant conflict killed 84 people last year. Several elephant have also died after being hit by trains.

Keywords: National, Tusker, West Bengal