Follow KVARTHA on Google news Follow Us!
ad

കാഴ്ച്ചക്കാരായി പോലീസ് ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു

ബിജെപി എംപിയും ഏഷ്യാനെറ്റ് ചാനല്‍ മേധാവിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് ഡിവൈഎഫ്ഐ News, Kottayam, Kerala, DYFI, Police, Inauguration, Resort, Collapsed,
കോട്ടയം: (www.kvartha.com 23/11/2017) ബിജെപി എംപിയും ഏഷ്യാനെറ്റ് ചാനല്‍ മേധാവിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു കുമരകത്ത് നിര്‍മ്മാണത്തിലിരിക്കുന്ന നിരാമയ റിസോര്‍ട്ടാണ് വ്യഴാഴ്ച്ച ഉച്ചയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്.

രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടിനെതിരെ കായല്‍ കയ്യേറ്റ വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. റിസോര്‍ട്ടിലേക്ക് സ്വകാര്യമായി ഉപയോഗിച്ച് വന്നിരുന്ന റോഡിലേക്കുള്ള ഗേറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. റിസോര്‍ട്ടിനകത്ത് കയറിയ പ്രവര്‍ത്തകര്‍ റിസോര്‍ട്ടിനുള്ളില്‍ ഡിവൈഎഫഐയുടെ കൊടി നാട്ടി.

News, Kottayam, Kerala, DYFI, Police, Inauguration, Resort, Collapsed,  DYFI activists attacked  Asianet TV channel head Rajiv Chandrasekhar resort

മാര്‍ച്ച് ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി പിഎന്‍ ബിനു ഉദ്ഘാടനം ചെയ്തു. സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാര്‍ ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് സജേഷ് ശശി, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, DYFI, Police, Inauguration, Resort, Collapsed,  DYFI activists attacked  Asianet TV channel head Rajiv Chandrasekhar resort