Follow KVARTHA on Google news Follow Us!
ad

ദുബൈ ഷോപ്പിംഗ് മാളിൽ പുക വലിച്ചാൽ ഒടുക്കത്തെ പിഴ!

ഷോപ്പിംഗ് മാളിൽ വെച്ച് പുക വലിച്ചാൽ Dubai Municipality will impose a fine of Dh2,000
ദുബൈ: (www.kvartha.com 19.11.2017) ദുബൈ ഷോപ്പിംഗ് മാളിൽ പുക വലിച്ചാൽ 2000 ദിർഹം പിഴ ചുമത്തും. ദുബൈ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമ വിരുദ്ധമായി ഇലക്ട്രോണിക് സിഗരറ്റ് വിൽക്കുന്നതും കുറ്റകരമാണെന്ന് പൊതു ആരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടർ റേധ സൽമാൻ പറഞ്ഞു.

'ഇലക്ട്രോണിക് സിഗരറ്റ് ഹാനികരമാണ്. അത് കൊണ്ട് തന്നെ പൊതു സ്ഥലങ്ങളിൽ പ്രത്യേകിച്ച് മാളുകൾക്കുള്ളിലും പുറത്തും ഇത് നിരോധിച്ചിച്ചിരിക്കുകയാണ്' അദ്ദേഹം വ്യക്തമാക്കി. 'സംശയം തോന്നുന്ന ആർക്കും പോലീസിനെ വിവരമറിയിക്കാം. സിഗരറ്റിന്റെ ഇത്തരം ഉപയോഗം തടയുന്നതിനായി പൊതു സ്ഥലങ്ങളിൽ പൊലീസുകാരെ നിയമിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.


'2009 ൽ പൊതു സ്ഥലത്ത് വെച്ച് പുകവലിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിൽ ഇലക്ട്രോണിക് സിഗരറ്റും ഉൾപ്പെടും' സൽമാൻ പറഞ്ഞു

'പൊതു സ്ഥലങ്ങളിലെ പുകയില നിരോധനം സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ചില ഷോപ്പിംഗ് സെന്ററുകൾ ഇത് ലംഘിക്കുന്നു. ഇവർ ഇലക്ട്രോണിക് സിഗരറ്റ് പോലെയുള്ള പുകവലി അനുവദിക്കുന്നുണ്ട്. ഇവർക്കെതിരെ നടപടിയുണ്ടാകും' അദ്ദേഹം വ്യക്തമാക്കി.

Summary: Dubai Municipality will impose a fine of Dh2,000 on people smoking electronic cigarettes inside shopping malls, an official said. Eng. Redha Salman, Director of Public Health and Safety Department, stressed that sales or import of electronic cigarettes is illegal in the UAE under federal law