Follow KVARTHA on Google news Follow Us!
ad

മുരുകന്റെ ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആറ് ഡോക്ടര്‍മാര്‍ പ്രതിപട്ടികയില്‍

അപകടത്തില്‍പെട്ട് ഗുരുതരമായി പരികേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആറ് News, Kollam, Kerala, Death, Doctor, Medical College, Accident, Treatment, Hospital, Police,
കൊല്ലം:(www.kvartha.com 23/11/2017) അപകടത്തില്‍പെട്ട് ഗുരുതരമായി പരികേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് അന്വേഷണ സംഘം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരും, കൊല്ലം മെഡിട്രിന, മെഡിസിറ്റി ആശുപത്രികളിലെ നാല് ഡോക്ടര്‍മാരെയുമാണ് പ്രതിപട്ടികയിലുള്‍പ്പെടുത്തിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ മുരുകന്‍ അപകടത്തില്‍ പെടുകയും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തികുകയുമായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ വിവിധകാരണങ്ങള്‍ പറഞ്ഞ മുരുകന് ചികിത്സ നിഷേധിക്കുകയായിരുന്നു.

News, Kollam, Kerala, Death, Doctor, Medical College, Accident, Treatment, Hospital, Police, Death of Murukan ; 6 doctors accused

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരവധി തവണ ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യവകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് കൈമാറാന്‍ തയാറായിട്ടില്ല. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഡോക്ടര്‍മാരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Death, Doctor, Medical College, Accident, Treatment, Hospital, Police, Death of Murukan ; 6 doctors accused