Follow KVARTHA on Google news Follow Us!
ad

ബി സി സി ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോഹ് ലി ; ടീമിന് വിശ്രമം അനുവദിക്കുന്നില്ലെന്നും ഇതുമൂലം മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്നും പരാതി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്യാപ്ടന്‍ വിരാട് New Delhi, News, Allegation, Srilanka, Sports, Cricket, National,
ന്യൂഡല്‍ഹി: (www.kvartha.com 23.11.2017) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്യാപ്ടന്‍ വിരാട് കോഹ് ലി രംഗത്ത്. ടീമംഗങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം അനുവദിക്കുന്നില്ലെന്നും ഇതുമൂലം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നില്ലെന്നും കോഹ് ലി ആരോപിക്കുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ വിവിധ മത്സരങ്ങളില്‍ കളിക്കേണ്ടത് മൂലം ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നും കോഹ് ലി വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരം കഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയാണ് നടക്കുന്നത്. എന്നാല്‍ അതിന് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ വെറും രണ്ട് ദിവസം മാത്രമാണ് ഇതിനായി ലഭിക്കുന്നതെന്നും കോഹ് ലി അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചൊന്നും തങ്ങള്‍ ചിന്തിക്കുന്നില്ലെന്നും മുന്നോട്ടുള്ള മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും കോഹ് ലി കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് തിരിക്കും മുമ്പ് ഒരു മാസമെങ്കിലും തയ്യാറെടുപ്പിന് സമയം കിട്ടിയിരുന്നെങ്കില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന തരത്തില്‍ ടീമിനെ വാര്‍ത്തെടുക്കാമായിരുന്നു.

Crammed schedule leaves Virat Kohli's India short of preparation for SA, New Delhi, News, Allegation, Srilanka, Sports, Cricket, National.

ആസൂത്രണത്തിലെ പിഴവ് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുന്നുണ്ട്. ടീമിന് മതിയായ വിശ്രമം അനുവദിക്കുന്നില്ല. എന്നാല്‍ മത്സരത്തിന് ശേഷം ടീമിന്റെ പ്രകടനത്തെ വിലയിരുത്താന്‍ എല്ലാവരും രംഗത്ത് വരും. ടീമിന്റെ തനതായ രീതിയില്‍ കളിക്കാനും വിശ്രമിക്കാനും അവസരം തന്നതിന് ശേഷം ടീമിനെ വിമര്‍ശിക്കുന്നതാണ് ശരിയായ രീതിയെന്നും കോഹ് ലി അറിയിച്ചു.

Also Read:

കെ എം ഷാജിയുടെ പൊതുയോഗ പ്രചരണത്തിന് വൈദ്യുതി പോസ്റ്റില്‍ കയറി ലീഗ് പ്രവര്‍ത്തകര്‍ പെയിന്റടിച്ചു; കെ എസ് ഇ ബി പരാതി നല്‍കി, 2 ദിവസത്തിനകം എല്ലാം മായിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളോടും പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Crammed schedule leaves Virat Kohli's India short of preparation for SA, New Delhi, News, Allegation, Srilanka, Sports, Cricket, National.