Follow KVARTHA on Google news Follow Us!
ad

സിപിഎം ബ്രാഞ്ച് സെക്രട്ടറി കൈപിടിച്ചു നല്‍കി; അഖില്‍ ഉണ്ണിമായയെ സ്വന്തമാക്കി

ഉണ്ണിമായയ്ക്ക് ജീവിതകാലം മുഴുവന്‍ കൂടെ കാണുമെന്ന ഉറപ്പില്‍ അഖില്‍ താലി ചാര്‍ത്തി. കാരണവരായി Kottayam, Kerala, News, Marriage, Food, Dress, Akhil weds Unnimaya.
കോട്ടയം: (www.kvartha.com 20.11.2017) ഉണ്ണിമായയ്ക്ക് ജീവിതകാലം മുഴുവന്‍ കൂടെ കാണുമെന്ന ഉറപ്പില്‍ അഖില്‍ താലി ചാര്‍ത്തി. കാരണവരായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.എസ് സുധന്‍ ഉണ്ണിമായയുടെ കൈ പിടിച്ച് അഖിലിന് നല്‍കി. ആരും അനാഥരല്ലെന്ന ഓര്‍മ്മപ്പെടുത്തലോടെയുള്ള ഈ മംഗല്യത്തില്‍ അനുഗ്രഹാഷിസുമായി നൂറുകണക്കിന് ആളുകള്‍ എത്തി. നാടിന്റെ നന്മയുടെ പ്രതീകത്തിന് സാക്ഷ്യം വഹിക്കാന്‍ രാഷ്ട്രീയം മറന്ന് പൗരപ്രമുഖര്‍ എല്ലാം എത്തി. നാളുകളായി തുടരുന്ന ഉണ്ണിമായയുടെ ഏകാന്തതയ്ക്കാണ് ഞായറാഴ്ച ഉച്ചയോടെ സി.പി.എം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സി.എസ് സുഗതന്റെ ചെങ്ങളക്കാട്ടെ വീട്ടു മുറ്റത്തെ മണ്ഡപത്തില്‍ അദേഹത്തിന്റെ സാനിധ്യത്തില്‍ നടന്ന് ലളിതമായ ഗംഭീര ചടങ്ങില്‍ വിരാമമായത്.

കോട്ടയം നാഗമ്പടത്ത് താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹത്തെ തുടര്‍ന്ന് പിതാവ് മാതാവിനെ കൊലപ്പെടുത്തിയതോടെയാണ്. പിതാവ് ജയിലില്‍ പോയതോടെ സംരക്ഷണ ചുമതല പുതുപ്പള്ളി പുത്തന്‍പുരകാലയില്‍ മാതൃ സഹോദരി മിനിയും ഭര്‍ത്താവ് ശശിയും ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. ഉണ്ണി മായയുടെ പതിനഞ്ചാമത്തെ വയസിലാണ് മാതൃ സഹോദരിയുടെ വീട്ടില്‍ എത്തുന്നത്. കുടുംബത്തിലെ സാഹചര്യത്തില്‍ ഭീതി നിറഞ്ഞ അന്തരീക്ഷത്തിലാണ് പുതുപ്പള്ളിയിലെ വീട്ടില്‍ എത്തുന്നത്.

Kottayam, Kerala, News, Marriage, Food, Dress, Akhil weds Unnimaya.


ഇതിനിടയില്‍ പഠനം പൂര്‍ത്തിയാക്കി വെട്ടത്തുകവലയിലുള്ള പ്രസുഭ കമ്പനിയില്‍ ജോലിയും നേടി. അടുത്തയിടെ ആണ് പുതുപ്പള്ളി ബസ്റ്റാന്‍ഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കല്‍ വീട്ടില്‍ വിമല്‍ഗീതാ ദമ്പതികളുടെ മകന്‍ അഖില്‍ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് സുഹൃത്തുകളെ അറിയിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലാകുകയായിരുന്നു.

സി.പി.എം നേതാക്കള്‍ നേരിട്ട് ഇടപെട്ട് ഇരു വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. ടൗണ്‍ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂര്‍ണ്ണ ചിലവിലായിരുന്നു വിവാഹം. വധുവിനായി ഏഴ് പവന്‍ സ്വര്‍ണ്ണം വസ്ത്രങ്ങള്‍, പങ്കെടുത്തവര്‍ക്കെല്ലാം വിവഭസമൃദ്ധമായ സദ്യ എന്നിവയാണ് ഒരുക്കിയിരുന്നത്. ഉണ്ണിമായക്ക് ആരും ഇല്ല എന്ന തോന്നല്‍ ഉണ്ടാകാതിരിക്കുന്നതിനാണ് പാര്‍ട്ടി നേരിട്ട് ഒരു വിവാഹത്തിന്റെ എല്ലാ സാഹചര്യവും നടത്തി കൊടുത്തതെന്നും, ഒരു പെണ്‍കുട്ടിയും വിവാഹം കഴിക്കുന്നതിനുള്ള സാഹചര്യം ഇല്ലായെന്നുള്ള ബുദ്ധിമുട്ട് അനുഭവിക്കരുതെന്നുമുള്ള സി.പി.എമ്മിന്റെ നയത്തിന് മാതൃകയാകുകയായിരുന്നുവെന്നും സി.എസ് സുധന്‍ പറഞ്ഞു. എല്ലാ സഹായ സഹകരണങ്ങള്‍ക്കും നവദമ്പതികളായ അഖിലും ഉണ്ണിമായയും നന്ദി രേഖപ്പെടുത്തി.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി കാരണവരായിയാണ് വിവാഹം നടത്തിയതെങ്കിലും ഇരു വീട്ടുകാരുടെയും ആഗ്രഹ പ്രകാരം മതപരമായ ചടങ്ങുകള്‍ക്ക് ഭംഗം വരുത്തിയില്ല. എന്നാല്‍ അതോടൊപ്പം പാര്‍ട്ടിയുടെ അച്ചടങ്ങള്‍ക്ക് ഒരു വീഴ്ചയും വരുത്തിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സദ്യ ഒരുക്കിയതും വിളമ്പിയതും. പുതുപ്പള്ളി മേഖലയില്‍ 1980 -85 കാലഘട്ടങ്ങളില്‍ നടന്ന വിവാഹങ്ങളുടെ ഗ്രഹാതുരത്വം വിളിച്ചോതിയ ഒരു വിവാഹമായിരുന്നു അഖില്‍ ഉണ്ണിമായയുടെത്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, ഏരിയാ സെക്രട്ടറി ഇ.എസ് സാബു, സി.പി.എം നേതാക്കളായ അഡ്വ.റെജി സഖറിയാ, കെ.എം രാധാകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ നീമ്പു, ബിജു ചുരമ്പള്ളി, സാം തുടങ്ങിയവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Marriage, Food, Dress, Akhil weds Unnimaya, CPM branch secretory supports: Akhil tied knot with Unnimaya.