Follow KVARTHA on Google news Follow Us!
ad

എല്‍ഡിഎഫ് വിട്ടുപോകാന്‍ കളമൊരുക്കുകയാണോ സിപിഐ; സൂചനകള്‍ ശക്തമാണ്

ഇടതുമുന്നണിയില്‍ നിന്ന് സിപിഐ യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹം വ്യാപകം. ഇപ്പോള്‍Kerala, Politics, News, Thiruvananthapuram, CPI, CPM, UDF, LDF, National, BJP, #AgaintBJP,
തിരുവനന്തപുരം: (www.kvartha.com 25.11.2017) ഇടതുമുന്നണിയില്‍ നിന്ന് സിപിഐ യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹം വ്യാപകം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്കൊടുവില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മാറ്റമെന്നാണ് പ്രചാരണം. ഇടതുമുന്നണി വിടാനോ യുഡിഎഫില്‍ ചേരാനോ ആയിരിക്കില്ല തീരുമാനിക്കുക. പകരം സംഘപരിവാറിന്റെ അക്രമോത്സുക വര്‍ഗീയ ഫാസിസത്തെ നേരിടുന്നതിന് ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് വിശാലസഖ്യമുണ്ടാക്കാനായിരിക്കും തീരുമാനം. ഇതിന്റെ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു.

Kerala, Politics, News, Thiruvananthapuram, CPI, CPM, UDF, LDF, National, BJP, #AgaintBJP,

എന്നാല്‍ കോണ്‍ഗ്രസുമായിച്ചേര്‍ന്ന് വിശാല സഖ്യം രൂപീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാട് സിപിഎം ഇപ്പോള്‍ തന്നെ സ്വീകരിച്ചുകഴിഞ്ഞു. അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ് ആവര്‍ത്തിച്ചുറപ്പിക്കാന്‍ പോകുന്നതും അതുതന്നെയായിരിക്കും. അതോടെ കേരളത്തിലെ ഇടതുമുന്നണിയില്‍ ഒന്നിച്ചു പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും എന്നാണ് ഇപ്പോഴത്തെ പ്രചരണത്തിനു പിന്നിലെ പ്രധാന വാദം. സിപിഐ പോയേക്കും എന്ന തോന്നല്‍ സിപിഎമ്മിലും വേരോടിത്തുടങ്ങുന്നു എന്ന സൂചനകള്‍ ശക്തമാണ്.

അതേസമയം, ആര്‍എസ്പി സ്വീകരിച്ചിരിക്കുന്നതുപോലെയൊരു നിലപാട് സിപിഐ സ്വീകരിക്കാന്‍ സിപിഎം അനുവദിക്കുകയാണെങ്കില്‍ ഇടതുമുന്നണി ഇപ്പോഴത്തെപ്പോലെ തന്നെ തുടരും. ആര്‍എസ്പി കേരളത്തില്‍ യുഡിഎഫിലും ദേശീയ തലത്തില്‍ ഇടതു സഖ്യത്തിലുമാണ്. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് അതില്‍ എതിര്‍പ്പുമില്ല. അതുപോലെ സിപിഐ ഇവിടെ എല്‍ഡിഎഫിലും ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പവും എന്ന സമീപനം സ്വീകരിച്ചാല്‍ സിപിഎം അംഗീകരിക്കും എന്നുറപ്പില്ല.

അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കേരളം ഭരിച്ച പാര്‍ട്ടിയാണ് സിപിഐ എന്ന വിമര്‍ശനം തരം കിട്ടുമ്പോഴൊക്കെ സിപിഎം ഉന്നയിക്കാറുണ്ട്. കോണ്‍ഗ്രസിനൊപ്പം വീണ്ടും പോകാന്‍ അവര്‍ മടിക്കില്ലെന്നു ചൂണ്ടിക്കാണിക്കാനാണ് ആ വിമര്‍ശനം. എന്നാല്‍ ഫാസിസം രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുമ്പോള്‍ 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാതിരിക്കുന്നത് ചരിത്രപരമായ മണ്ടത്തരമായിരിക്കും എന്ന നിലപാടിലേക്കാണ് സിപിഐ എത്തുന്നത്.

ഒന്നര വര്‍ഷം പിന്നിട്ട കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ വിവിധ വിഷയങ്ങളില്‍ സിപിഐ പരസ്യ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദം ചെലുത്താന്‍ സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് വലിയ പൊട്ടിത്തെറിയുണ്ടാക്കുകയും ചെയ്തു. വിട്ടുപോകാനുള്ള മുന്നൊരുക്കങ്ങളാണ് ഇതിലൂടെയൊക്കെ സിപിഐ നടത്തുന്നത് എന്ന് വിലയിരുത്തുന്ന വലിയൊരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Politics, News, Thiruvananthapuram, CPI, CPM, UDF, LDF, National, BJP, #AgaintBJP,