» » » » » » » » » » » നിങ്ങള്‍ നാലാം ലിംഗക്കാര്‍ തന്നെ; ജയരാജന്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ ചവിട്ടിത്തേച്ച് സിപിഎം സൈബര്‍ പോരാളി

തിരുവനന്തപുരം: (www.kvartha.com 14.11.2017) സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു എന്ന വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ നാലാം ലിംഗക്കാരെന്ന് ആക്ഷേപിച്ച് സിപിഎമ്മിന്റെ പ്രമുഖ സൈബര്‍ പോരാളി. ഫേസ്ബുക്കിലെ ആ പോസ്്റ്റിനു താഴെ അതിനെ പിന്തുണച്ച് മുന്‍ മാധ്യമ പ്രവര്‍ത്തകനും നിലവില്‍ മന്ത്രി തോമസ് ചാണ്ടിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രമുഖന്‍.

സിപിഎം പോഷക സംഘടനയായ കേരള സ്‌റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ( കെ എസ് കെ ടി യു) മുഖപത്രത്തിന്റെ എഡിറ്റര്‍ പ്രീജിത്ത് രാജ് ആണ് മാധ്യമങ്ങള്‍ക്കെതിരെ ഉറഞ്ഞു തുള്ളി രംഗത്തുവന്നത്. മുമ്പ് മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ചില മാധ്യമ പ്രവര്‍ത്തകരെ നാലാം ലിംഗക്കാര്‍ എന്ന് ആക്ഷേപിച്ച് അഭിഭാഷകര്‍ തിരുവനന്തപുരത്ത് ഫ് ളക്‌സ് സ്ഥാപിച്ചിരുന്നു. അതിനെ പ്രകീര്‍ത്തിക്കുകയാണ് പ്രിജിത്ത് രാജ്.

 CPI( M) Cyber fighter against scribes on Jayarajan issue, Thiruvananthapuram, News, Media, CPM, Lawyers, Flex boards, Politics, Court, Kerala.

പോസ്റ്റ് ഇങ്ങനെ: 'വഞ്ചിയൂര്‍ കോടതിയുടെ ചുവരില്‍ നിന്നും നാലാംലിംഗം എന്ന പരാമര്‍ശം മായ്ച്ചുകളയാന്‍ കുത്തക മാധ്യമ തൊഴിലാളികള്‍ക്ക് ഇതുവരെയായും സാധിച്ചിട്ടില്ല. കോടതിയുടെ ചുവരില്‍ ആലേഖനം ചെയ്യപ്പെട്ട ആ പ്രയോഗം സാധുതയുള്ളത് കൊണ്ടാവും ബഹുമാനപ്പെട്ട കോടതി ആ പ്രയോഗം മായ്ച്ചുകളയണമെന്ന് നിര്‍ദേശിക്കാത്തത്. ചുരുക്കത്തില്‍ ബഹുമാനപ്പെട്ട കോടതി, സ്വന്തം ശരീരത്തില്‍ പതിപ്പിച്ചിരിക്കുന്ന അക്ഷരങ്ങളിലൂടെ, മാധ്യമ പ്രവര്‍ത്തനമെന്ന പേരില്‍ ആഭാസം കാട്ടുന്നവരെ നാലാംലിംഗമെന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കാം.

ബൂര്‍ഷ്വാ കോടതിക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ മാധ്യമ വ്യഭിചാരം നടത്തുന്ന കുത്തക മാധ്യമ തൊഴിലാളികളെ നാലാംലിംഗമെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്നത് കൊണ്ടാവും കോടതി ഇപ്പോഴും ആ വിളിപ്പേര് തന്റെ ചുമരില്‍ നിലനിര്‍ത്തുന്നത് എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. നാലാംലിംഗം എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനപ്പെട്ട കോടതിക്ക് 'നാലെന്ന് കേള്‍ക്കുമ്പോള്‍ നാണിച്ച് നില്‍ക്കണം' എന്ന നഴ്‌സറി പാട്ടാവും ഓര്‍മ വരുന്നത്. നാണംകെട്ട വര്‍ഗമാണ് തങ്ങളെന്ന് ചില മാധ്യമ തൊഴിലാളികള്‍ തങ്ങളുടെ വാര്‍ത്താ വിന്യാസത്തിലൂടെ തെളിയിക്കുകയും ചെയ്യുന്നു.

'മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് തെല്ലുമില്ല പേടി, മാധ്യമ സിന്റിക്കേറ്റുകളെ എന്നതില്‍ വിജയിപ്പൂതാക....' എന്നാണ് തോമസ് ചാണ്ടിയുടെ മാധ്യമ ഉപദേഷ്ടാവ് എം ജയചന്ദ്രന്റെ ( ജയചന്ദ്രന്‍ നെടുമുടി) കമന്റ്. പ്രീജിത്ത് രാജ് നടത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലുമുണ്ട് ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരായ വിശദമായ പോസ്റ്റ്.

'സത്യമെന്നത് നാം ജനങ്ങളെ വിശ്വസിപ്പിക്കുന്നതെന്തോ അതാണ് ' എന്ന സൂക്തമാണ് ഇന്നും കേരളത്തിലെ പല ദൃശ്യപത്ര മാധ്യമങ്ങളും പിന്തുടരുന്നത്. അവരുടെ വാര്‍ത്താ നിര്‍മിതി അത്തരത്തിലുള്ളത് മാത്രമാണ്. മേല്‍പ്പറഞ്ഞത് സി ഐ എ യുടെ മുദ്രാവാക്യമാണ്. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരുമെന്ന ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രിയായിരുന്ന ഗീബല്‍സിന്റെ സിദ്ധാന്തവും ഇതിനോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഈ രീതിയിലാണ് ഇന്ന് മിക്കവാറും മാധ്യമങ്ങള്‍ വാര്‍ത്തകളെ കൈകാര്യം ചെയ്യുന്നത്.

സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ചില കാര്യങ്ങളെ വിവാദമാക്കുക എന്ന ഉദ്ദേശത്തോടെ മിക്കവാറും ദിവസങ്ങളില്‍ ഭൂരിഭാഗം വാര്‍ത്താ ചാനലുകളിലും ഒരേ രീതിയിലുള്ള ബ്രേക്കിംഗ് ന്യൂസുകള്‍ വരാറുണ്ട്. ഈ വാര്‍ത്തയാണ് അതുപോലെ തന്നെ പിറ്റേന്ന് അച്ചടി മാധ്യമങ്ങളും പങ്കുവെക്കുന്നത്. മാധ്യമങ്ങള്‍ വ്യത്യസ്തമെങ്കിലും വാര്‍ത്തകള്‍ക്ക് ഒരേ സ്വഭാവമായിരിക്കും. ഗീബല്‍സിന്റെയും സി ഐ എയുടെയും രീതിയാണ് ഇവിടെ പ്രയോഗവല്‍ക്കരിക്കപ്പെടുന്നത്. '' പ്രീജിത്ത് രാജ് എഴുതുന്നു. പി ജയരാജന്റെ വ്യക്തിപൂജ നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നുവെന്നും പാര്‍ട്ടിക്ക് അതീതനായി മാറാന്‍ ശ്രമിക്കുകയാണെന്നും അതിനെതിരെ നടപടിക്ക് ഒരുങ്ങുന്നുവെന്നുമാണ് വാര്‍ത്തകള്‍ വന്നത്. അത് ജയരാജന്‍ തന്നെ നിഷേധിച്ചിരുന്നു.

Also Read:

ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPI( M) Cyber fighter against scribes on Jayarajan issue, Thiruvananthapuram, News, Media, CPM, Lawyers, Flex boards, Politics, Court, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal