Follow KVARTHA on Google news Follow Us!
ad

ഏഴേകാല്‍ കോടി മുടക്കിയ സോളാര്‍ റിപ്പോര്‍ട്ടില്‍ ഉള്ളത് ഇത്രമാത്രം: സരിത സാരി ഉടുക്കുന്നത് എങ്ങനെ? കമ്മിഷന്‍ ബ്ലൂ ഫിലിം കാണാന്‍ പോയി, അടുത്ത മന്ത്രി ഇത്തിക്കര പക്കിയോ, വെള്ളായണി പരമുവോ? കെ മുരളീധരന്റെ പ്രസ്താവന വൈറലാകുന്നു

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍ എം എല്‍ എ. ഏഴേകാല്‍ Thiruvananthapuram, News, Report, Politics, Criticism, Women, Kozhikode, Inauguration, Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2017) സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍ എം എല്‍ എ. ഏഴേകാല്‍ കോടി മുടക്കി അന്വേഷണ കമ്മിഷനെ നിയമിച്ച സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ടതായി ഒന്നും തന്നെയില്ലെന്നും അതില്‍ എഴുതിയിരിക്കുന്നത് സരിത നന്നായി സാരി ഉടുക്കും, ഇംഗ്ലീഷ് അറിയാം എന്നൊക്കെയാണെന്നും മുരളീധരന്‍ വിമര്‍ശിക്കുന്നു. സരിത നന്നായി സാരി ഉടുക്കുമെന്ന് ടിവി കാണുന്നതു കൊണ്ട് എല്ലാവര്‍ക്കും അറിയാം.

ഫ്രോഡുകള്‍ക്ക് പല പല ഭാഷകള്‍ അറിയും. എന്നാല്‍ തന്നെ രാഷ്ട്രീയക്കാര്‍ ആരും പീഡിപ്പിച്ചില്ല എന്ന് സരിത ജയിലില്‍ നിന്നെഴുതിയ കത്ത് മാത്രം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിയില്ല. ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് കമ്മിഷനു നല്‍കിയ മൊഴിയില്‍ ആ കത്തിനെക്കുറിച്ച് പറയുന്നുണ്ട് എന്നും മുരളീധരന്‍ പറയുന്നു.

Congress Leader K Muraleedharan Speech; Criticize LDF Governmen, Thiruvananthapuram, News, Report, Politics, Criticism, Women, Kozhikode, Inauguration, Kerala.

കമ്മിഷന് ഇതൊക്കെ കേട്ടപ്പോള്‍ നല്ല ഹരമായി. ആരോ പറഞ്ഞു, ഒരു കാസറ്റുണ്ട്. എന്നാപ്പിന്നെ അതു കണ്ടിട്ടുതന്നെ കാര്യം. അങ്ങനെ നാലു വാഹനങ്ങളുടെ അകമ്പടിയോടെ കോയമ്പത്തൂരിലേക്ക് ബ്ലൂ ഫിലിം കാണാന്‍ പോയി. 42 കേസിലെ പ്രതിയാണ് സരിത. രാവിലെ അച്ഛാ എന്നു വിളിച്ച നാവുകൊണ്ട് ഉച്ചയ്ക്ക് മറ്റേതു വിളിക്കുന്ന സ്ത്രീ. ഇവരെ വച്ചാണ് യുഡിഎഫ് നേതാക്കളെ ഒതുക്കി ഭരിച്ചു കളയാമെന്ന് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റിപ്പോയിരിക്കുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഇപ്പോള്‍ കേരളത്തിലെ സഖാക്കളെല്ലാം രാവിലെ എഴുന്നേറ്റാല്‍ ഉരുവിടുന്നത് സോളാറായ നമ: സരിതായ നമ: എന്നാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് കുറ്റിയാടി ചെറിയകുമ്പളത്ത് കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനപ്രസംഗത്തിലാണ് മുരളീധരന്റെ പരാമര്‍ശം.

സോളാറില്‍ കമ്മിഷനെ വച്ചത് യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണ്. രാഷ്ട്രീയ ചായ്‌വുണ്ടാവില്ല, മടിശീലയില്‍ കനമില്ല എന്നു കരുതിയാണ് റിട്ടയേര്‍ഡ് ജഡ്ജിയെ തെരഞ്ഞെടുത്തത്. എന്നാല്‍, സിനിമ എടുക്കുമ്പോള്‍ സഹകരിച്ചവര്‍ക്ക് നന്ദി എന്നു പറയുന്നപോലെ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ത്തന്നെ നന്ദി എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയനാണ്. സിപിഎമ്മിന്റെ വക്കീല്‍ സംഘടനയാണ് ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍' എന്നും മുരളീധരന്‍ പരിഹസിച്ചു.

പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ തലക്കൊരു വല്ലാത്ത ഭാരം. നോക്കുമ്പോള്‍ ഒരു ചാനലുകാരന്‍ ക്യാമറ തലയില്‍വച്ച് ഷൂട്ട് ചെയ്യുകയാണ്. അവര്‍ക്കത് വയറ്റിപ്പിഴപ്പാണ്. വേണമെങ്കില്‍ അവരോട് ഒരു എംഎല്‍എയുടെ തലയില്‍ ക്യാമറ വയ്ക്കുന്നോടാ, കടക്കുപുറത്ത്.. എന്നു പറഞ്ഞുകൂടായിരുന്നോ..? പക്ഷെ, മര്യാദ വേണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങിവരണം. 

ഇത്തിക്കര പക്കിയാണോ വെള്ളായണി പരമുവാണോ ആരാണ് ആദ്യം ജയലില്‍ നിന്ന് ഇറങ്ങുന്നത് അവരെ ഗതാഗത വകുപ്പ് ഏല്‍പ്പിക്കുമെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ പറയുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു.

Also Read:
ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നത് എതിര്‍ത്ത കരാറുകാരന് ക്രൂരമര്‍ദനം; അക്രമം ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress Leader K Muraleedharan Speech; Criticize LDF Governmen, Thiruvananthapuram, News, Report, Politics, Criticism, Women, Kozhikode, Inauguration, Kerala.