» » » » » » » » » » » » സ്‌കൂളിൽ തല കറങ്ങി വീണ 15 കാരിയെ അധ്യാപകർ ചേർന്ന് ആശുപത്രിയിലെത്തിച്ചു, കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ സംഭവമറിഞ്ഞ് ഞെട്ടി, പോലീസെത്തി ചോദ്യം ചെയ്തതോടെ പ്രണയത്തിലായിരുന്ന യുവാവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന് പെൺകുട്ടി, 27 കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ചെന്നൈ: (www.kvartha.com 19.11.2017) സ്‌കൂളിൽ തല കറങ്ങി വീണ 15 കാരിയെ ആശുപത്രിയിലെത്തിച്ച അധ്യാപകരും പരിശോധിച്ച ഡോക്‌ടർമാരും ഞെട്ടി. 10 ആം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ ഡോക്ടർമാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് ചോദ്യം ചെയ്തതോടെ തനിക്ക് അയൽവാസിയായ യുവാവുമായി പ്രണയമുണ്ടായിരുന്നെന്നും തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പോയെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ 27 കാരനായ യുവാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സർക്കാർ സ്‌കൂളിൽ ശനിയാഴ്ചയാണ് സംഭവം.


വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വാടകക്ക് താമസിക്കുന്ന കുട്ടിയുടെ വീടിന്റെ അടുത്തുള്ള കെട്ടിട നിർമ്മാണ തൊഴിലാളിയുമായി പെൺകുട്ടി മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ ശേഷം യുവാവും സ്‌കൂൾ വിട്ടു കഴിഞ്ഞാൽ പെൺകുട്ടിയും ദിവസവും കാണാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കേസിന്റെ വിശദശാംശങ്ങൾ എല്ലാ വനിതാ പോലീസ് സ്റേഷനിലേക്കും അയച്ചതായി പോലീസ് പറഞ്ഞു.

Summary: A Class X student who collapsed at a government school in the city two days ago was rushed to a private hospital which confirmed she was pregnant. On Saturday, police arrested a 27-year-old neighbour of the girl on charges of molesintg her.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal