Follow KVARTHA on Google news Follow Us!
ad

പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന ചൈനാ പ്രസിഡന്റിന്റെ പുസ്തകം എല്ലാ ഉദ്യോഗസ്ഥരും വായിക്കണമെന്ന് നിർദ്ദേശം

പ്രസംഗങ്ങളും തത്വചിന്തകളും ഉള്‍ക്കൊള്ളന്ന Millions of officials across China have been told to study
ബെയ്ജിങ്: (www.kvartha.com 24.11.2017) പ്രസംഗങ്ങളും തത്വചിന്തകളും ഉള്‍ക്കൊള്ളന്ന ചൈനാ പ്രസിഡന്റിന്റെ പുസ്തകം എല്ലാ ഉദ്യോഗസ്ഥരും വായിക്കണമെന്ന് നിര്‍ദ്ദേശം. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെതാണ് നിദേശം. 'ഷി ചിന്‍പിങ്ങ്: ദ ഗവേണന്‍സ് ഓഫ് ചൈന' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഈ മാസം ആദ്യം തന്നെ പുറത്തിറങ്ങാനായിരിക്കെയാണ് പ്രസിഡന്റിന്റെ ആവശ്യം. ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള പുസ്തകം എന്ന നിലക്കാണ് ആവശ്യം മുന്നോട്ട് വെച്ചത്. 99 പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്.

ഷീയുടെ രാഷ്ട്രീയ പ്രത്യേയ ശാസ്ത്രം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്വന്തം പുസ്തകം നിര്‍ബന്ധമായും വായിക്കണമെന്ന നിര്‍ദ്ദേശം വച്ചിരിക്കുന്നത്.

എല്ലാ തലങ്ങളിലുമുള്ള പാർട്ടി സ്ക്കൂളുകളിലും പാർട്ടി കമ്മിറ്റികളിലും പരിശീലന സമിതികളിലും നേതൃത്വ പണ്ഡിത സഭകളിലും സർക്കാർ സ്ഥാപങ്ങളിലും പുസ്തകം വായിക്കപ്പെടണമെന്ന് അറിയിപ്പിൽ പറയുന്നു.

Summary: Millions of officials across China have been told to study the new book of thoughts and speeches of President Xi Jinping, authorities said on Thursday.The book titled “Xi Jinping: The Governance of China”, contains 99 speeches of Xi, reports Efe news.