Follow KVARTHA on Google news Follow Us!
ad

കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന നടപടികളുമായി അധികൃതര്‍; പീഡന കഥകള്‍ പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ അജ്ഞാത ഗുളിക തീറ്റിക്കുന്നു

കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന നടപടികളുമായി അധികൃതര്‍. Beijing, China, Allegation, Parents, Protesters, Police, Case, World,
ബീജിംഗ്:  (www.kvartha.com 24.11.2017) കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന നടപടികളുമായി അധികൃതര്‍. സ്‌കൂളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡന കഥകള്‍ പുറത്തുപറയാതിരിക്കാന്‍ അജ്ഞാത ഗുളിക തീറ്റിക്കുന്നുവെന്ന് ആരോപണം. ചൈനയിലെ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിനെതിരെയാണ് നിരവധി പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

നഴ്‌സറി സ്‌കൂളുകളില്‍ പോയി തിരികെ വരുന്ന കുട്ടികളുടെ ശരീരം മുഴുവനും സൂചികൊണ്ട് കുത്തിയ ചുവന്ന പാടുകള്‍ കണ്ട് മാതാപിതാക്കള്‍ മക്കളെ ചോദ്യം ചെയ്‌തെങ്കിലും അതേക്കുറിച്ച് പറയാന്‍ പോലും കുട്ടികള്‍ക്ക് കഴിയുന്നില്ല. തങ്ങള്‍ക്ക് സ്‌കൂളില്‍ നിന്നും എന്തോ ഒരു ഗുളിക തരാറുണ്ട്. പിന്നെയൊന്നും ഓര്‍മയില്ലെന്നാണ് കുട്ടികള്‍ പറയുന്നത്.

 China horrified by allegations of child abuse at kindergarten, Beijing, China, Allegation, Parents, Protesters, Police, Case, World

ബീജിംഗിലെ ആ.വൈ.ബി എഡ്യൂക്കേഷന്‍ ന്യൂ വേള്‍ഡ് നഴ്‌സറിയാണ് ആരോപണത്തിനിരയായിരിക്കുന്നത്. അതിനിടെ ഉറങ്ങാന്‍ വേണ്ടി തങ്ങള്‍ക്ക് ഗുളിക നല്‍കാറുണ്ടെന്നും ഇടയ്ക്കിടയ്ക്ക് ചില അങ്കിളുമാര്‍ വന്ന് വൈദ്യപരിശോധന നടത്താറുണ്ടെന്നും തങ്ങളെ നഗ്‌നരാക്കി നിറുത്താറുണ്ടെന്നും കുട്ടികള്‍ വിശദീകരിക്കുന്ന വീഡിയോ രാജ്യത്ത് പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തുടര്‍ന്ന് ആരോപണം നേരിട്ട സ്‌കൂളിന് മുമ്പിലെത്തിയ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധിച്ചു. തങ്ങളുടെ കുട്ടികള്‍ക്ക് പേര് പോലും അറിയാത്ത ചില മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതേനെപ്പറ്റി അധ്യാപകര്‍ വിശദീകരിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

സംഭവം രാജ്യത്ത് വലിയ വിവാദമാകുകയും ക്രമസമാധാന പ്രശ്‌നമായി വളരുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത പോലീസ് നഗരത്തിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുമെന്ന് അറിയിച്ചു. എന്നാല്‍ അന്വേഷണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. അതേസമയം, രക്ഷിതാക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

Also Read:

വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് അനുസരിക്കാത്ത നടപടിയില്‍ മന്ത്രി ക്ഷുഭിതനായി; മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: China horrified by allegations of child abuse at kindergarten, Beijing, China, Allegation, Parents, Protesters, Police, Case, World.