Follow KVARTHA on Google news Follow Us!
ad

അപ്പവും പുട്ടും ചൂടോടെ കഴിക്കാന്‍ വയാ ടിഫിന്‍ കേരള വിപണിയില്‍

ചെന്നൈ ആസ്ഥാനമായ വയാ ലൈഫിന്റെ ന്യൂ ജെന്‍ ലഞ്ച് ബോക്‌സ് - വയാ ടിഫിന്‍ കേരളത്തില്‍ വില്‍പനയ്‌ക്കെത്തി. News, Kerala, Kochi, Food, Laptop, Business, Lunch box,
കൊച്ചി: (www.kvartha.com 23/11/2017) ചെന്നൈ ആസ്ഥാനമായ വയാ ലൈഫിന്റെ ന്യൂ ജെന്‍ ലഞ്ച് ബോക്‌സ് - വയാ ടിഫിന്‍ കേരളത്തില്‍ വില്‍പനയ്‌ക്കെത്തി. ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത വാക്വം ഇന്‍സുലേറ്റഡ് സ്റ്റെയ്ന്‍ലെസ്സ് സ്റ്റീല്‍ വയാ ടിഫിനില്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ ആഹാരം ചൂടോടെയിരിക്കും.

ഓഫീസില്‍ പോകുമ്പോഴും, വിനോദയാത്രയ്ക്കു പോകുമ്പോഴും ഇഷ്ട ഭക്ഷണങ്ങളായ അപ്പവും, പുട്ടും കറിയുമൊക്കെ ചൂടോടെ കരുതാന്‍ വയാ ടിഫിന്‍ ഉപകരിക്കും. അല്‍പ്പം പോലും ചോര്‍ച്ചയുണ്ടാകാത്ത വിധത്തിലാണ് വയാ ടിഫിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലാപ്പ്‌ടോപ്പ് കൊണ്ടുപോകുന്ന ബാഗിലും ഈ ലഞ്ച് ബോക്‌സ് ധൈര്യമായി വയ്ക്കാം.

News, Kerala, Kochi, Food, Laptop, Business, Lunch box, Chennai-based former Apple techie designs smart lunchbox

ആയിരം മില്ലി ലിറ്റര്‍ (3 കണ്ടെയ്‌നറുകള്‍), അറുനൂറ് മില്ലി ലിറ്റര്‍ (2 കണ്ടെയ്‌നറുകള്‍) എന്നിങ്ങനെ രണ്ട് അളവുകളില്‍ വയാ ടിഫിന്‍ ലഭ്യമാണ്. 1890 രൂപ മുതല്‍ 3800 രൂപ വരെയാണ് വില. ആകര്‍ഷകമായ എട്ട് ഡിസൈനുകളില്‍ വയാ ടിഫിന്‍ ലഭിക്കും.

ടേബിള്‍ മാറ്റായി രൂപപ്പെടുത്താവുന്ന ബാഗ് മാറ്റും വയാ ടിഫിനൊപ്പം വാങ്ങാവുന്നതാണ്. ലഞ്ചു ബോക്‌സ് കൊണ്ടുപോകാന്‍ തോള്‍ സഞ്ചിയായി ഉപയോഗിക്കാവുന്ന ബാഗ് മാറ്റിന്റെ സിപ്പ് അഴിച്ചാല്‍ ടേബിള്‍ മാറ്റായി മാറും. ഇതു വെള്ളവും കറയും പിടിക്കാത്ത തരമാണ്. ഒരു വര്‍ഷത്തെ വാറന്റി വയാ ടിഫിന് ലഭിക്കും.

ഗോള്‍ഡ്, ബ്ലാക്ക്, ഗ്രാഫൈറ്റ്, വുള്‍, മേപ്പിള്‍ തുടങ്ങി ആകര്‍ഷകമായ നിറങ്ങളും ഗ്രാഫിക്‌സും കൊണ്ട് അലംകൃതമാണ് വയാ ടിഫിന്റെ ബാഹ്യഭാഗം. ഇത്തരത്തില്‍ എട്ട് വകഭേദങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലും വിദേശത്തുമായി കൂടുതല്‍ നഗരങ്ങളിലേക്ക് സാന്നിദ്ധ്യം വിപുലീകരിക്കുന്ന തിന്റെ ഭാഗമായാണ് വയാ ടിഫിനെ കൊച്ചിയില്‍ അവതരിപ്പിക്കുന്നതെന്ന് വയാ ലൈഫ് സി.ഇ.ഒ. വശിഷ്ഠ് വസന്തകുമാര്‍ പറഞ്ഞു. ക്രിസ്തുമസ് കാലത്ത് ഉറ്റവര്‍ക്കും, ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും നല്‍കാന്‍ ഒന്നാംതരം സമ്മാനമാണ് വയാ ടിഫിനെന്ന് അദ്ദേഹം പറഞ്ഞു.


Keywords: News, Kerala, Kochi, Food, Laptop, Business, Lunch box, Chennai-based former Apple techie designs smart lunchbox