Follow KVARTHA on Google news Follow Us!
ad

ബാങ്ക് കുത്തി തുറന്ന് 27 ഓളം ലോക്കറുകൾ കൊള്ളയടിച്ചു; കവർച്ചക്കാർ അകത്തുകടന്നത് തുരങ്കമുണ്ടാക്കി

ബാങ്ക് കുത്തി തുറന്ന് 27 ഓളം ലോക്കറുകൾ കൊള്ളയടിച്ചു In a daring heist, a group of burglars dug a 50-feet tunnel to break into the Juinagar branch of Bank of Baroda
മുംബൈ: (www.kvartha.com 14.11.2017) ബാങ്ക് കുത്തി തുറന്ന് 27 ഓളം ലോക്കറുകൾ കൊള്ളയടിച്ചു. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലേക്ക് സമീപത്തെ കടയില്‍ നിന്ന് തുരങ്കമുണ്ടാക്കിയാണ് ലോക്കറുകള്‍ കൊള്ളയടിച്ചത്. തിങ്കളാഴ്ച രാവിലെ ഒരു ഇടപാടുകാരന്‍ എത്തി ലോക്കര്‍ മുറി തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

സമീപത്തെ ഒരു കടയില്‍ നിന്നുമാണ് ലോക്കര്‍ മുറിയിലേക്ക് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. ലോക്കറില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടാക്കള്‍ കൈക്കലാക്കി. തുടര്‍ന്ന് തുരങ്കം വഴി തന്നെ രക്ഷപെടുകയും ചെയ്തു.

50 അടി നീളത്തിലാണ് തുരങ്കം കുഴിച്ചെടുത്തത്. 225 ലോക്കറുകളിൽ നിന്ന് 27 എണ്ണമാണ് കവർച്ച ചെയ്തത് അതേസമയം . കൊള്ളയടിച്ച വസ്തുക്കളുടെ മൂല്യം കണക്കാക്കിയിട്ടില്ല.


Summary: In a daring heist, a group of burglars dug a 50-feet tunnel to break into the Juinagar branch of Bank of Baroda and decamped with cash and jewellery kept in about 27 lockers.