Follow KVARTHA on Google news Follow Us!
ad

മോട്ടോർ ബൈക്ക് വാങ്ങി നൽകിയില്ല; വിദ്യാർത്ഥി തൂങ്ങി മരിച്ചു

മോട്ടോർ ബൈക്ക് വാങ്ങി നൽകാത്തതിനെ തുടർന്ന് A Class IX student, whose body was found hanging in his room
സോനാർപൂർ (ബംഗാൾ): (www.kvartha.com 19.11.2017) മോട്ടോർ ബൈക്ക് വാങ്ങി നൽകാത്തതിനെ തുടർന്ന് വിദ്യാർത്ഥി തൂങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും പാർഗനാസ് ജില്ലയിലെ രാധാഗോവിന്ദപ്പള്ളി സ്വദേശിയുമായ സോനു ഹാൽഡറാണ് വീട്ടിലെ മുറിക്കുള്ളിൽ കെട്ടി തൂങ്ങി മരിച്ചത്.

ബൈക്ക് വാങ്ങി കൊടുക്കാൻ വിദ്യാർത്ഥി പിതാവിനോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ പിതാവ് നൽകിയില്ല. ഇതിനായി ഒരു നിശ്ചിത തീയ്യതി സോനു പിതാവിനെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ഈ തീയ്യതിക്കുള്ളിൽ എന്തായാലും ബൈക്ക് വാങ്ങി നൽകണമെന്ന് വിദ്യാർത്ഥി കാർക്കശം പറഞ്ഞിരുന്നെങ്കിലും പിതാവിന് നൽകാൻ കഴിഞ്ഞില്ല.ഇതോടെ സോനു ആത്മഹത്യ ചെയ്യുകയായിരുന്നു.



അതേസമയം ഈ സംഭവത്തെ പൂർണമായും വിശ്വസിച്ചിട്ടില്ലെന്നും കേസിനെ കുറിച്ചും സംഭവത്തെ കുറിച്ചും വിശദമായി പഠിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Summary: A Class IX student, whose body was found hanging in his room, apparently committed suicide after his father refused to buy him a motorbike, family sources said on Saturday.