» » » » » » » » » » » » ചാണ്ടി പോയാല്‍ ശശീന്ദ്രന്‍; ചരടുവലികള്‍ ഇങ്ങനെ

തിരുവനന്തപുരം: (www.kvartha.com 14.11.2017) ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചാല്‍ വകുപ്പ് സിപിഎം എടുക്കുമെന്നും ഇപ്പോഴല്ലെങ്കില്‍ പിന്നെ എന്‍സിപിക്ക് പകരം മന്ത്രിയെ കിട്ടാനിടയില്ലെന്നും മനസിലാക്കി എന്‍സിപിയുടെ കളികള്‍. ഹണി ട്രാപ്പില്‍പ്പെട്ട് രാജിവയ്‌ക്കേണ്ടി വന്ന മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ പരാതി പിന്‍വലിപ്പിക്കാനുള്ള ചരടുവലികള്‍ നടന്നത് ഇതിന്റെ ഭാഗമായാണെന്നും സൂചന. തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉടന്‍തന്നെ ശശീന്ദ്രനെ മന്ത്രിയാക്കുക എന്ന തന്ത്രമാണ് പിന്നില്‍. എന്‍സിപിക്ക് വേറെ എംഎല്‍എമാരില്ല.

മൂന്നാമതൊരു എംഎല്‍എ കൂടിയുണ്ടായിരുന്നെങ്കിലെന്നും അത് താനായിരുന്നെങ്കില്‍ എന്നും പകല്‍ സ്വപ്‌നം കാണുന്നവരാണ് ഇപ്പോള്‍ എന്‍സിപിയിലെ മിക്ക നേതാക്കളും എന്നാണ് ഇതേക്കുറിച്ച് എന്‍സിപിയുടെ തന്നെ ഒരു നേതാവ് സ്വകാര്യമായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പലവട്ടം മത്സരിച്ചിട്ടും ജയിക്കാന്‍ കഴിയാതിരുന്ന മാണി സി കാപ്പന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കെ എം മാണിക്കെതിരെ പാലായില്‍ മത്സരിച്ചു തോല്‍ക്കുകയാണുണ്ടായത്.

Big lobbying for NCP minister birth in Kerala cabinet, Thiruvananthapuram, Resignation, Complaint, News, Media, Criticism, Election, NCP, Politics, Kerala.

ദേശീയ പാര്‍ട്ടിയായ എന്‍സിപിക്ക് മറ്റൊരു സംസ്ഥാനത്തും ഇപ്പോള്‍ മന്ത്രിമാരില്ല. അതുകൊണ്ട് കേരളത്തിലെ മന്ത്രിസഭാ പ്രാതിനിധ്യം ഏതുവിധവും നിലനിര്‍ത്തണം എന്നാണ് കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ പകരം തോമസ് ചാണ്ടിയുണ്ടായിരുന്നു. തോമസ് ചാണ്ടി രാജിവയ്ക്കുമ്പോള്‍ പകരമെത്താന്‍ ശശീന്ദ്രനു തടസം രാജിവയ്ക്കാന്‍ കാരണമായ കേസ് തന്നെ. അതില്‍ കോടതിയും പിണറായിയും കനിഞ്ഞാല്‍ ശശീന്ദ്രന്‍ വൈകാതെ മന്ത്രിയാകും.

Big lobbying for NCP minister birth in Kerala cabinet, Thiruvananthapuram, Resignation, Complaint, News, Media, Criticism, Election, NCP, Politics, Kerala

തോമസ് ചാണ്ടിയുടെ രാജി ഉറപ്പായതിനാല്‍ ഇപ്പോള്‍ എന്‍സിപിയിലെ പ്രധാന കരുനീക്കം അതിനു വേണ്ടിയാണ്. പിണറായിയെയും സിപിഎമ്മിനെയും ഏകദേശം സമ്മതിപ്പിച്ചു കഴിഞ്ഞു. പക്ഷേ, ഹണി ട്രാപ്പ് കേസ് പിന്‍വലിക്കാനുള്ള പരാതിക്കാരിയുടെ ഹര്‍ജി കോടതി അംഗീകരിക്കണം.

ചില്ലറ കരുനീക്കങ്ങളൊന്നുമല്ല പരാതി പിന്‍വലിപ്പിക്കാന്‍ തലസ്ഥാന രാഷ്ട്രീയ ഇടനാഴികളില്‍ നടന്നതെന്നാണ് വിവരം. എന്നാല്‍ പരാതിക്കാരി സ്വമേധയാ ആണോ പിന്‍വലിക്കല്‍ ഹര്‍ജി നല്‍കിയത് എന്നതും അക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നിലപാട് എന്താണെന്നുമാണ് കോടതി നോക്കുക. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രോസിക്യൂഷന്‍ ഓക്കെ പറഞ്ഞേക്കും എന്നാണ് എന്‍ സി പി- സി പി എം കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.

Also Read:
ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Big lobbying for NCP minister birth in Kerala cabinet, Thiruvananthapuram, Resignation, Complaint, News, Media, Criticism, Election, NCP, Politics, Kerala.

About kvarthapressclub

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date