Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശിൽ 6 ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് വധ ശിക്ഷ

ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് വധശിക്ഷ.ബംഗ്ലാദേശിലാണ് ആറ് ജമാഅത്തെ ഇസ്ലാമി Special Bangladeshi tribunal Wednesday sentenced to death six Islamists, including a former
ധാക്ക: (www.kvartha.com 23.11.2017) ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് വധശിക്ഷ.ബംഗ്ലാദേശിലാണ് ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കളെ വധശിക്ഷക്ക് വിധിച്ചത്. പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് 1971ലെ വിമോചന യുദ്ധക്കാലത്ത് നിരപരാധികളെ കൊന്നൊടുക്കിയെന്നാണ് കേസ്. ഇന്റര്‍നാഷണൽ ക്രൈംസ് ട്രൈബ്യൂണലാണ് (ഐ സി ടി)ശിക്ഷ വിധിച്ചത്. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ നിസ്സംശയം തെളിയിക്കപ്പെട്ടെന്ന് ഐ സി ടി വ്യക്തമാക്കി.

വിധി ചോദ്യം ചെയ്യാന്‍ പ്രതികള്‍ക്ക് സുപ്രീംകോടതി ട്രൈബ്യൂണലിനെ സമീപിക്കാം. അതേസമയം, ഇവരില്‍ ഒരാള്‍ മാത്രമാണ് നേരിട്ട് വിചാരണയില്‍ പങ്കെടുത്തത്. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ 2010ലാണ് സര്‍ക്കാര്‍ പ്രത്യേക ട്രൈബ്യൂണലിന് രൂപം നല്‍കിയത്. കേസില്‍ നേരത്തെ അഞ്ച് ജമാഅത്തെ ഇസ്ലാമി നേതാക്കളെയും ഒരു ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടി നേതാവിനെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.


വടക്കുപടിഞ്ഞാറൻ പ്രദേശമായ ഗെയ്ബാൻഡ സ്വദേശികളും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുമാണ് ആറ് പേരും. 1971 ബംഗ്ലാദേശ് സ്വാതന്ത്ര്യത്തെ പ്രധാനമായും എതിർത്തിരുന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നു .

Summary: Special Bangladeshi tribunal Wednesday sentenced to death six Islamists, including a former lawmaker, for allegedly siding with the Pakistani troops in 1971.A three-judge panel of Bangladesh’s International Crimes Tribunal (ICT-BD) handed down the capital punishment to the six members of the Jama’at-e-Islami