Follow KVARTHA on Google news Follow Us!
ad

ഇനി അഡ്മിന്‍ തീരുമാനിക്കും, ആരൊക്കെ പോസ്റ്റ് ചെയ്യണമെന്ന്; ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും മാറ്റണമെങ്കിലും അഡ്മിന്‍ പറയണം; ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍

വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഇനി വെറും നോക്കുകുത്തികളാവില്ല. ഇതുവരെ അംഗWhatsapp, News, World, post, Technology, tech, Trending, Social Network, New York, Are you a WhatsApp group administrator? You will soon have more powers
ന്യൂയോര്‍ക്ക്: (www.kvartha.com 16.11.2017) വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഇനി വെറും നോക്കുകുത്തികളാവില്ല. ഇതുവരെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു. പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം, ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും ആര്‍ക്കൊക്കെ മാറ്റാന്‍ സാധിക്കും എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം അഡ്മിന്മാര്‍ക്കാണ്.

ഗ്രൂപ്പുകളുടെ പരമാധികാരം അഡ്മിന്‍മാര്‍ക്ക് നല്‍കുന്ന പരിഷ്‌ക്കാരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരുമെന്നാണ് സൂചന. ഗ്രൂപ്പുകളുടെ മുഖചിത്രങ്ങളും, ഗ്രൂപ്പ് ഇന്‍ഫോയും അഡ്മിനും അഡ്മിന്‍ അധികാരം നല്‍കുന്ന വ്യക്തികള്‍ക്ക് മാത്രമേ നീക്കം ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുകയുള്ളൂ. ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ഇടണമെന്നും അഡ്മിന് തീരുമാനിക്കാം.


ഗ്രൂപ്പുകളുടെ കവര്‍ ചിത്രം മാറ്റാനും ഏത് ഉദ്ദേശത്തിലാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ഇന്‍ഫോ എഡിറ്റ് ചെയ്യാനും അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ അഡ്മിന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിശ്ചയിച്ചിട്ടില്ല എന്ന സന്ദേശം അംഗങ്ങള്‍ക്ക് ലഭിക്കും. അനാവശ്യമായി ഗ്രൂപ്പില്‍ അംഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ തടയാനും പുതിയ ഫീച്ചറുകള്‍ മുഖേന അഡ്മിന് സാധിക്കും. ഫെയ്‌സ്ബുക്കിലും മറ്റും നേരത്തെ തന്നെ അഡ്മിനും അഡ്മിന്‍ നിശ്ചയിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും മാത്രമേ ഇത്തരം അധികാരമുണ്ടായിരുന്നുള്ളൂ.

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്. വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സംഭാഷണങ്ങള്‍ നിയന്ത്രിക്കാനും ഗ്രൂപ്പുകളുടെ സേവനങ്ങള്‍ പരിഷ്‌ക്കരിക്കാനും വളരെ കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സേവനങ്ങളാണ് വാട്‌സാപ്പ് ഉടന്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

Keywords: Whatsapp, News, World, post, Technology, tech, Trending, Social Network, New York, Are you a WhatsApp group administrator? You will soon have more powers
< !- START disable copy paste -->