Follow KVARTHA on Google news Follow Us!
ad

അലിഗഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മുത്തലാഖ് ചൊല്ലി; മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയുടെ ഭീഷണി

അലിഗഡ്: (www.kvartha.com 14.11.2017) രാജ്യത്തെ പരമോന്നത നീതിപീഠം മുത്തലാഖ് നിരോധിച്ചിട്ടും തുടരുന്നതായി റിപോര്‍ട്ട്. അTriple talaqAligarh Muslim UniversityWhatsappMuslimsProfessor Khalid Bin Yusuf KhanYasmeen KhalidSupreme CourtVice Chancellor Tariq Mansoor
അലിഗഡ്: (www.kvartha.com 14.11.2017) രാജ്യത്തെ പരമോന്നത നീതിപീഠം മുത്തലാഖ് നിരോധിച്ചിട്ടും തുടരുന്നതായി റിപോര്‍ട്ട്. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഖാലിദ് ബിന്‍ യൂസുഫ് ഖാനാണ് പുതിയ വാര്‍ത്തയിലെ വില്ലന്‍. ഭാര്യ യാസ്മിന്‍ ഖാലിദാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. വാട്ട്‌സ് ആപ്പിലൂടെയാണ് ഭര്‍ത്താവ് ത്വലാഖ് ചൊല്ലിയതെന്ന് ഭാര്യ ആരോപിച്ചു.

27 വര്‍ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ഖാന്‍.

ഡിസംബര്‍ 11 ന് മുന്‍പ് നീതി ലഭിച്ചില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ തരീഖ് മന്‍സൂറിന്റെ വസതിക്ക് മുന്‍പില്‍ മൂന്ന് മക്കളേയും കൊലപ്പെടുത്തി താന്‍ ആത്മഹത്യ ചെയ്യുമെന്ന് യാസ്മിന്‍ ഭീഷണിപ്പെടുത്തി.

Triple talaqAligarh Muslim UniversityWhatsappMuslimsProfessor Khalid Bin Yusuf KhanYasmeen KhalidSupreme CourtVice Chancellor Tariq Mansoor

അതേസമയം കഴിഞ്ഞ 20 വര്‍ഷമായി യാസ്മിന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ഖാന്‍ ആരോപിക്കുന്നു. വിദ്യാഭ്യാസം സംബന്ധിച്ച് യാസ്മിന്‍ നുണ പറഞ്ഞുവെന്നും ഖാന്‍ പറയുന്നു. യാതൊരു കാരണവശാലും ത്വലാഖ് പിന്‍ വലിക്കില്ലെന്നും തന്റെ നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഖാന്‍ വ്യക്തമാക്കി. ആഗസ്റ്റ് 22നാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In a landmark judgment, the Supreme Court on August 22 by a 3-2 decision struck down the centuries-old practice of instant triple talaq among Indian Muslims as unconstitutional, manifestly arbitrary and void in law.

Keywords: Triple talaqAligarh Muslim UniversityWhatsappMuslimsProfessor Khalid Bin Yusuf KhanYasmeen KhalidSupreme CourtVice Chancellor Tariq Mansoor