» » » » » » » » 99 രൂപക്ക് വിമാന യാത്ര! അമ്പരപ്പിക്കുന്ന ഓഫറുമായി പ്രമുഖ വിമാന കമ്പനി

ന്യൂഡൽഹി: (www.kvartha.com 14.11.2017) വെറും 99 രൂപക്ക് വിമാനയാത്രയൊരുക്കി പ്രമുഖ വിമാന കമ്പനി. പുതിയ ഓ​ഫ​ര്‍ വ​ഴി ഞാ​യ​റാ​ഴ്ച വ​രെ ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. ബ​ജ​റ്റ് വി​മാ​ന​ കമ്പനി​യാ​യ എ​യ​ര്‍ ഏ​ഷ്യയാണ് ബി​ഗ് സെ​യി​ല്‍ ഓ​ഫ​ര്‍ അ​വ​ത​രി​പ്പി​ച്ചത്.

ഓ​ണ്‍​ലൈ​ന്‍ വ​ഴി ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യുമ്പോ​ള്‍​ ത​ന്നെ തു​ക​യും അ​ട​യ്ക്ക​ണം. എന്നാല്‍ ഇ​ത് റീ​ഫ​ണ്ട് ചെ​യ്യി​ല്ല.2018 മേ​യ് ഏ​ഴു മു​ത​ല്‍ 2019 ജ​നു​വ​രി 31 വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കാ​ണ് ഓ​ഫ​ര്‍ ബാ​ധ​ക​മാ​കു​ക.

ആഭ്യന്തര യാത്രകൾക്ക് 99 രൂപയും അന്താരാഷ്ട്ര യാത്രക്ക് 444 രൂപയുമാണ് ഓഫർ അനുസരിച്ചുള്ള കൂലി. അടുത്ത വർഷം അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന് എയർ ഏഷ്യ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ അമർ അബ്രോൾ വ്യക്തമാക്കി. രാത്രി 11.30 മുതൽ നവംബർ 19 വരെ മൊബൈൽ ആപ്പിലൂടെയും കമ്പനി സൈറ്റിലൂടെയും ബുക്ക് ചെയ്യുന്ന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.


ബംഗളുരു, കൊച്ചി, ഹൈദരാബാദ്, റാഞ്ചി, ഭുവനേശ്വർ, കൊൽക്കത്ത, ന്യൂഡൽഹി, ഗോവ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് 99 രൂപക്ക് പറക്കാം. കൊച്ചി, ഡൽഹി, തിരുചിറാപള്ളി, ഭുവനേശ്വർ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് കോലാലമ്പൂരിലേക്കും, മുംബൈ. കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നും ബാലിയിലേക്കും, ജയ്പൂർ, കൊൽക്കത്ത, കൊച്ചി, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിൽ നിന്ന് ബാങ്കോങ്കിലേക്കുമാണ് അന്താരാഷ്ട്ര യാത്രാ ആനുകൂല്യം ലഭിക്കുക.

Summary: The Malaysian Budget carrier AirAsia on Sunday announced a discount sale, offering passengers one-way base fare at Rs 99 for a domestic journey across its Indian JV airline network and Rs 444 for international flights under a limited period offer

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal