Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധി ഡിസംബറില്‍ അധ്യക്ഷനാകും

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബറില്‍ അധ്യക്ഷനാകും. കോണ്‍ഗ്രസ് New Delhi, News, Politics, Election, Sonia Gandhi, Meeting, Congress, A.K Antony, Manmohan Singh, National,
ന്യൂഡല്‍ഹി: (www.kvartha.com 20.11.2017) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബറില്‍ അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചു.

ഡിസംബര്‍ ഒന്നിനാണ് വിജ്ഞാപനം. നാലിനു നാമനിര്‍ദേശപത്രിക സ്വീകരിക്കും. മറ്റു സ്ഥാനാര്‍ഥികളില്ലെങ്കില്‍ അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഡിസംബര്‍ 16ന് തെരഞ്ഞെടുപ്പ് നടത്തും. 19ന് ഫലം പ്രഖ്യാപിക്കും. ഡിസംബര്‍ 31നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.

 AICC announced date for president election, New Delhi, News, Politics, Election, Sonia Gandhi, Meeting, Congress, A.K Antony, Manmohan Singh, National.

പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് സമയക്രമം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് നിശ്ചയിച്ചത്. സോണിയയുടെ വസതിയായ 10, ജന്‍പഥില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയവും പാസാക്കി. രാഹുലിനെതിരെ ആരും മത്സരിക്കില്ലെന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് സാങ്കേതികം മാത്രമാണ്. ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഇതിനുമുന്‍പ് രാഹുല്‍ അധ്യക്ഷനാകണമെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധി ഒഴിയുന്ന ഉപാധ്യക്ഷ സ്ഥാനത്തേക്കു മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ പരിഗണിച്ചേക്കും. അനാരോഗ്യം കാരണം സോണിയ ഗാന്ധി തിരക്കുകളില്‍നിന്നു പിന്‍വാങ്ങുമ്പോള്‍ രാഹുലിനു മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഒരു മുതിര്‍ന്ന നേതാവു കൂടെയുണ്ടാകണമെന്ന വാദം പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതിന് പറ്റിയ ആള്‍ ആന്റണിയാണെന്ന് ഒരു വിഭാഗാം നേതാക്കള്‍ പറയുന്നു.

എന്നാല്‍, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ടെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ആന്റണിയുടെ പ്രവേശനം സുഗമമാവില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പുതിയ നേതാവിന്റെ ഓഫീസിനു 'രാഷ്ട്രീയ കാര്യക്ഷമത' ഉറപ്പാക്കേണ്ടതുമുണ്ട്. ഇപ്പോള്‍ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത യുവാക്കളാണ് ഓഫീസിന്റെ അമരത്ത്. രാഹുലിനു മാര്‍ഗനിര്‍ദേശം നല്‍കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ മന്‍മോഹന്റെ ആരോഗ്യസ്ഥിതിയും മോശമാണ്.

Also Read:

നിയന്ത്രണം വിട്ട കാര്‍ ഭര്‍തൃമതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഭണ്ഡാരം തകര്‍ത്ത് നിന്നു; വീട്ടമ്മയുടെ നില ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AICC announced date for president election, New Delhi, News, Politics, Election, Sonia Gandhi, Meeting, Congress, A.K Antony, Manmohan Singh, National.