Follow KVARTHA on Google news Follow Us!
ad

ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വീണ്ടും അപ്രതീക്ഷിത അത്ഭുതം; ഇതിനു മുമ്പ് എന്തൊക്കെ

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എ കെ ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷനാകും എന്ന് Thiruvananthapuram, News, Politics, Congress, Rahul Gandhi, Ramesh Chennithala, Cabinet, Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2017) കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എ കെ ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷനാകും എന്ന് ഉറപ്പായി. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ പോകുന്ന രാഹുല്‍ ഗാന്ധിയുടെ തന്നെ നിര്‍ദേശപ്രകാരമാണ് ആന്റണിയെ ഉപാധ്യക്ഷനാക്കുന്നതെന്ന് അറിയുന്നു. ആന്റണിയെപ്പോലെ അനുഭവ സമ്പത്തും പൊതുസ്വീകാര്യതയുമുള്ള നേതാവിന്റെ സ്ഥിരമായ സഹായം തനിക്ക് വേണമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നത്രേ. കേരളത്തില്‍ നിന്നുള്ള ഒരു നേതാവ് എത്തുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്.

ആന്റണി ദീര്‍ഘകാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമാണ്. കെ കരുണാകരനും പ്രവര്‍ത്തക സമിതി അംഗമായിരുന്നിട്ടുണ്ട്. വി കെ കൃഷ്ണമേനോനെപ്പോലെ കേന്ദ്ര മന്ത്രിസഭയില്‍ വഹിച്ചവരുണ്ട്. ആന്റണിതന്നെ രണ്ടുവട്ടം പ്രതിരോധ മന്ത്രിയായിരുന്നു. എന്നാല്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്ത് ഇതാദ്യമായാണ് ഒരു മലയാളി എത്തുന്നത്.

Again surprise in A K Antony's political life, Thiruvananthapuram, News, Politics, Congress, Rahul Gandhi, Ramesh Chennithala, Cabinet, Kerala.

മൂന്നുവട്ടം കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന, നിരവധി തവണ എംഎല്‍എ ആയ ആന്റണിയുടെ രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലം സ്ഥിരമായി ഡെല്‍ഹിയിലേക്കു മാറ്റിയത് 2004ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ്.

Again surprise in A K Antony's political life, Thiruvananthapuram, News, Politics, Congress, Rahul Gandhi, Ramesh Chennithala, Cabinet, Kerala.

കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റില്‍ അദ്ദേഹത്തെ നിര്‍ത്തിയതും അപ്രതീക്ഷിതമായിരുന്നു. അതിനേക്കാള്‍ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കിയത്. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതാണ് എ കെ ആന്റണി കേരളത്തെ ഞെട്ടിച്ച ഏറ്റവും പ്രധാന സംഭവം.

ആന്റണിയെ ഉപാധ്യക്ഷനാക്കുന്നതിനൊപ്പം കേരളത്തില്‍ നിന്നുള്ള ചില എഐസിസി ഭാരവാഹികള്‍ക്ക് മാറ്റമുണ്ടായേക്കും എന്നും സൂചനയുണ്ട്. ഒപ്പം കേരളത്തില്‍ നിന്ന് കേന്ദ്ര ഭാരവാഹിത്വത്തില്‍ വീണ്ടും വനിതാ പ്രാതിനിധ്യവും ഉണ്ടാകും എന്നാണ് വിവരം. ആര്‍ക്കൊക്കെയാണ് മാറ്റമെന്നും ആരൊക്കെയാണ് പുതുതായി ഉള്‍പ്പെടുക എന്നും രാഹുല്‍ ഗാന്ധി തന്നെയായിരിക്കും തീരുമാനിക്കുക.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ ഒന്നിന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നുണ്ട്. അന്ന് അദ്ദേഹം കേരളത്തിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നും സൂചനയുണ്ട്. ആന്റണിയും ഡിസംബര്‍ ഒന്നിന് കേരളത്തിലെത്തും.

Also Read:
ഇസ്ലാമിക് ബാങ്കെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് കോടികളുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Again surprise in A K Antony's political life, Thiruvananthapuram, News, Politics, Congress, Rahul Gandhi, Ramesh Chennithala, Cabinet, Kerala.