Follow KVARTHA on Google news Follow Us!
ad

ജി എസ് ടിയെയും നോട്ട് അസാധുവാക്കലിനെയും പരിഹസിച്ചു പാട്ട് പാടിയ ചിമ്പുവിന് ബി ജെ പി പ്രവർത്തകരുടെ പ്രതിഷേധം ഭയന്ന് പോലീസ് സംരക്ഷണം

ജി എസ് ടിയെയും നോട്ട് അസാധുവാക്കലിനെയും പരിഹസിച്ചു 'ഡീമോണിറ്റൈസേഷന്‍ ആന്തം Following the release of the controversial song ‘Demonetisation Anthem’ by actor Silambarasan
ചെന്നൈ: (www.kvartha.com 14.11.2017) ജി എസ് ടിയെയും നോട്ട് അസാധുവാക്കലിനെയും പരിഹസിച്ചു 'ഡീമോണിറ്റൈസേഷന്‍ ആന്തം' പാട്ട് പാടിയ ചിമ്പുവിന് ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് പോലീസ് സംരക്ഷണം ഒരുക്കി. ടി നഗറിലുള്ള ചിമ്പുവിന്റെ വസതിക്കാണ് ചെന്നൈ പൊലീസ് സംരക്ഷണം ഒരുക്കിയത്. ഇതിനായി ടി നഗര്‍ സ്റ്റേഷനിലെ എട്ട് പോലീസുകാരെ നിയോഗിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ജി എസ് ടിയെയും നോട്ടു നിരോധനത്തെയും പരിഹസിച്ച് 'ഡീമോണിറ്റൈസേഷന്‍ ആന്തം' എന്ന ഗാനം പുറത്തിറങ്ങിയത്. മണിക്കൂറുകള്‍ക്കം തന്നെ ഗാനം വൈറാലായി. ഇതിനോടകം 9 ലക്ഷം ആളുകളാണ് ഇത് കണ്ടത്. മാധവന്‍ കല്‍ക്കി എഴുതിയ വരികള്‍ക്ക് ബാലമുരളീ ബാലു ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വൈറലായ ഈ ഗാനം തട്ട്‌റോം തൂക്ക്‌റോ എന്ന പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.


നേരത്തേ വിജയ് ചിത്രം മെര്‍സലില്‍ നോട്ട് അസാധുവാക്കലിനും ജി എസ്‌ ടിക്കും എതിരേ വിമര്‍ശനം ഉന്നയിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ചിത്രത്തിനെതിരേ രംഗത്തെത്തിയിരുന്നു.

അതേസമയം ചിമ്പുവിന്റെ പാട്ടിനെക്കുറിച്ച് അറിയില്ലെന്ന് ബി ജെ പി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു.

Summary: Following the release of the controversial song ‘Demonetisation Anthem’ by actor Silambarasan, the Chennai police has provided protection at his T Nagar residence fearing protests from right-wing activists, reported The New Indian Express.