» » » » » » » » » » » » » ‘എനിക്ക് വിവാഹം കഴിക്കണം! നിങ്ങൾ ആരെങ്കിലും എന്നെ കല്യാണം കഴിക്കാൻ തയ്യാറാണെങ്കിൽ ഈ നമ്പറിൽ വിളിക്കുക, എന്ന് നിങ്ങളുടെ സ്വന്തം ആര്യ’, വധുവിനെ തേടി നടൻ ആര്യ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവ് വൈറൽ, കല്യാണം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ച് പെൺ കമെന്റുകളുടെ പ്രവാഹം, വീഡിയോ കാണാം

ചെന്നൈ: (www.kvartha.com 21.11.2017) ‘എനിക്ക് വിവാഹം കഴിക്കണം! നിങ്ങൾ ആരെങ്കിലും എന്നെ കല്യാണം കഴിക്കാൻ തയ്യാറാണെങ്കിൽ ഈ നമ്പറിൽ വിളിക്കുക. വിവാഹം കഴിക്കാന്‍ വധുവിനെ തേടിക്കൊണ്ടുള്ള  തെന്നിന്ത്യന്‍ സിനിമാതാരം ആര്യയുടെ ഫേസ്ബുക്ക് വീഡിയോ വൈറൽ. അതേസമയം വീഡിയോക്ക് താഴെ പെൺകുട്ടികളുടെ കമെന്റുകളുടെ പ്രവാഹമാണ്. പലരും ആര്യയെ കെട്ടാൻ തയ്യാറാണെന്ന് പറഞ്ഞ് വീഡിയോക്ക് താഴെ കമെന്റ് പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് .


'വിവാഹത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്ന വീഡിയോ സുഹൃത്തുക്കളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. അതില്‍ താൻ  പറയുന്നതെല്ലാം ശരിയാണെന്ന്' ആര്യ പറഞ്ഞു. 'സുഹൃത്തുക്കള്‍ വഴിയോ, കുടുംബം വഴിയോ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയോ വിവാഹം അന്വേഷിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. വലിയ ഡിമാന്റുകളോ നിബന്ധനകളോ എനിക്കില്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ നിങ്ങള്‍ക്കൊരു ജീവിതപങ്കാളിയാണെന്ന് തോന്നുന്നുവെങ്കില്‍  73301-73301എന്ന നമ്പറില്‍ വിളിക്കുക' ആര്യ പറയുന്നു.


ഇത് ആള്‍ക്കാരെ കളിപ്പിക്കാനുള്ള ഒരു തമാശ വീഡിയോ ആണെന്ന് വിചാരിക്കരുതെന്നും ഇത് ജീവിത പ്രശ്‌നമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം, വീഡിയോയില്‍ കാണുന്ന നമ്പറില്‍ വിളിക്കുമ്പോള്‍ ഫോണിലേക്ക് //www.mapillaiarya.com/ എന്ന വെബ്‌സൈറ്റ് വിലാസം ലഭിക്കുന്നുണ്ട്. അതിലാണ് പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടത്.

1980 ഡിസംബർ 11-ന്‌ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ്‌ സീതിരകത്ത് എന്ന ആര്യ  ചെന്നൈയിലെ എസ്‌ ബി ഒ എ മെട്രിക്കുലേഷൻ ആന്റ്‌ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാണ്‌ പ്രാഥമിക വിദ്യാഭ്യാസം നേടിയത്‌. ചെന്നൈയിലെ തന്നെ ക്രസന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജിൽ നിന്ന്‌ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്‌ പൂർത്തിയാക്കി. 2005-ൽ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെ തമിഴകത്ത്‌ അരങ്ങേറ്റം കുറിച്ചു. 'അറിന്തും അറിയാമലും' ആണ്‌ ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ്‌ ചിത്രങ്ങളിൽ അഭിനയിച്ചു. 'നാൻ കടവുൾ' എന്ന സിനിമയാണ് ആര്യയെ പ്രശസ്തനാക്കിയത്. ഈ സിനിമക്ക് നിരവധി അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ഷാഹിർ (തമിഴ്‌ നടൻ സത്യ), റാസി എന്നീ സഹോദരന്മാരുണ്ട്‌ .


Credit: Facebook/Arya

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal