Follow KVARTHA on Google news Follow Us!
ad

രാമജന്മ ഭൂമിക്ക് സമീപത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ 8 യുവാക്കളെ പിടികൂടി; 16 മണിക്കൂറോളം ചോദ്യം ചെയ്തു

ലഖ്‌നൗ: (www.kvartha.com 20-11-2017) രാമജന്മ ഭൂമിക്ക് സമീപത്തുനിന്ന് എട്ടോളം യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി. വെള്ളിയാഴ്ച രാത്രിയായിരുന്നു ഇത്. രാജ
ലഖ്‌നൗ: (www.kvartha.com 20-11-2017) രാമജന്മ ഭൂമിക്ക് സമീപത്തുനിന്ന് എട്ടോളം യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി. വെള്ളിയാഴ്ച രാത്രിയായിരുന്നു ഇത്. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ബന്‍സി സ്വദേശികളാണ് യുവാക്കള്‍. കാറിലെത്തിയ യുവാക്കളെ ചെക്ക് പോസ്റ്റില്‍ പുലര്‍ച്ചെ 2 മണിയോടെ തടയുകയായിരുന്നു. ഇവര്‍ തീര്‍ത്ഥാടകരാണെന്നും യുപിയിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ കിച്ചൗച ശെരീഫിലേയ്ക്ക് പോകുന്ന വഴിയാണെന്നുമായിരുന്നു യുവാക്കള്‍ പറഞ്ഞത്.

Babri Masjid
16 മണിക്കൂറോളം യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇവരെ പിന്നീട് ജുഡീഷ്യല്‍കസ്റ്റഡിയില്‍ വിട്ടു. യുവാക്കളെ ചോദ്യം ചെയ്യാനായി എടി എസ് സംഘം എത്തിയിട്ടുണ്ട്. യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Ayodhya has been in the news after Art of Living founder Sri Sri Ravi Shankar expressed his desire to mediate between various stakeholders in the Babri Masjid-Ram Janmaboomi dispute.

Keywords: Ayodhya, 8 youth arrested, Ram Janmabhoomi, Babri Masid, UP Police