Follow KVARTHA on Google news Follow Us!
ad

പാനൂര്‍ അഷറഫ് വധം; ആര്‍ എസ് എസ് പ്രവര്‍ത്തകരായ 6 പ്രതികള്‍ക്കും ജീവപര്യന്തം

കണ്ണൂര്‍ തലശേരി പാനൂര്‍ താഴെയില്‍ അഷറഫിനെ കൊലപ്പെടുത്തിയ കേസില്‍Kannur, News, Court, Crime, Criminal Case, Thalassery, Politics, Kerala,
കണ്ണൂര്‍: (www.kvartha.com 23.11.2017) കണ്ണൂര്‍ തലശേരി പാനൂര്‍ താഴെയില്‍ അഷറഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും തലശേരി സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു.

 2002 ഫെബ്രുവരി 15നാണ് സി.പി.എം പ്രവര്‍ത്തകനായ അഷറഫിനെ പാനൂര്‍ ബസ്റ്റാന്‍ഡില്‍ വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതികളും 75,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ ഓരോ വര്‍ഷം അധിക തടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

6 RSS Men Get Sentences for Panoor Afraf murder case, Kannur, News, Court, Crime, Criminal Case, Thalassery, Politics, Kerala

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കുറ്റ്യേരി ജിത്തു, രാജീവന്‍, രതീഷ്, രാജു. അനീശന്‍, പുരുഷു എന്നിവര്‍ അഷറഫിനെ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്ന വാദം പ്രോസിക്യൂഷന്‍ അംഗീകരിച്ചു.

Also Read:
കെ എം ഷാജിയുടെ പൊതുയോഗ പ്രചരണത്തിന് വൈദ്യുതി പോസ്റ്റില്‍ കയറി ലീഗ് പ്രവര്‍ത്തകര്‍ പെയിന്റടിച്ചു; കെ എസ് ഇ ബി പരാതി നല്‍കി, 2 ദിവസത്തിനകം എല്ലാം മായിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളോടും പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 6 RSS Men Get Sentences for Panoor Afraf murder case, Kannur, News, Court, Crime, Criminal Case, Thalassery, Politics, Kerala.