Follow KVARTHA on Google news Follow Us!
ad

ടയറിന്റെ കാറ്റുപോയതിനെ തുടര്‍ന്ന് യാത്രക്കാരെ എയര്‍ ഇന്ത്യ വലച്ചത് 6 മണിക്കൂര്‍; രോഷാകുലരായ 30 പേര്‍ യാത്ര റദ്ദാക്കി

ടയറിന്റെ കാറ്റുപോയതിനെ തുടര്‍ന്ന് യാത്രക്കാരെ എയര്‍ ഇന്ത്യ വലച്ചത് ആറു മണിക്കൂര്‍. വിമാനJaipur, News, New Delhi, Flight, Passengers, Airport, National,
ജയ്പൂര്‍: (www.kvartha.com 24.11.2017) ടയറിന്റെ കാറ്റുപോയതിനെ തുടര്‍ന്ന് യാത്രക്കാരെ എയര്‍ ഇന്ത്യ വലച്ചത് ആറു മണിക്കൂര്‍. വിമാനത്തിലുണ്ടായിരുന്ന 114 യാത്രക്കാരും ഇതോടെ വലഞ്ഞു. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ തയാറായി നിന്ന യാത്രക്കാരാണ് വിമാനത്തിന്റെ ടയര്‍ മാറ്റാന്‍ വേണ്ടി ആറു മണിക്കൂറോളം കാത്തു നില്‍ക്കേണ്ടി വന്നത്. ഇതോടെ 1.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം രാത്രി എട്ടു മണിക്കാണ് പുറപ്പെട്ടത്.

114 stranded at Jaipur airport for over 6 hours as AI changes tyre, Jaipur, News, New Delhi, Flight, Passengers, Airport, National

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ടയറിന്റെ കാറ്റു പോയെന്നും അത് മാറിയ ശേഷം വിമാനം പുറപ്പെടുമെന്നും വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് അധികൃതര്‍ അറിയിച്ചു. ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ടയറിന് തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും ടേക്ക് ഓഫിന് സമയമായപ്പോള്‍ മാത്രമാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡെല്‍ഹി ജോധ്പൂര്‍ വിമാനത്തില്‍ ഡെല്‍ഹിയില്‍ നിന്ന് ടയര്‍ എത്തിക്കുകയായിരുന്നു. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ രോഷാകുലരാകുകയും, 30 പേര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.

Also Read:

നിക്ഷേപകരുടെ 60 കോടി തട്ടിയ ശേഷം പൂട്ടിയ പയ്യന്നൂരിലെ ജ്വല്ലറിയുടെ മുഖ്യപാര്‍ട്ണര്‍ കാസര്‍കോട് സ്വദേശി; മുങ്ങിയ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 114 stranded at Jaipur airport for over 6 hours as AI changes tyre, Jaipur, News, New Delhi, Flight, Passengers, Airport, National.