Follow KVARTHA on Google news Follow Us!
ad

ആലപ്പുഴയില്‍ റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും പൂമ്പാറ്റ; അശ്ലീല രംഗങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 50 ലക്ഷം

കഴിഞ്ഞ ദിവസം ജൂവലറി ഉടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിThrissur, News, Criminal Case, Crime, Cheating, Police, Probe, Arrest, Suicide Attempt, Kerala,
തൃശൂര്‍: (www.kvartha.com 20.11.2017) കഴിഞ്ഞ ദിവസം ജൂവലറി ഉടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പൂമ്പാറ്റ സിനി എന്ന സിനിലാലു (38) വിന്റെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ ശ്രീജ, ശാലിനി, ഗായത്രി, മേഴ്‌സി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത് എറണാകുളം കുമ്പളങ്ങി സ്വദേശിനി തണ്ടാശേരി വീട്ടില്‍ പൂമ്പാറ്റ സിനി തന്നെ എന്ന് പോലീസ് കണ്ടെത്തി. സിനിക്കൊപ്പം തൃശൂര്‍ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ സ്വദേശി കൊള്ളന്നൂര്‍ താഞ്ചപ്പന്‍ വീട്ടില്‍ ജോസ് (49) എന്നിവരും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

Poombatta Sini money fraud arrest case followup, Thrissur, News, Criminal Case, Crime, Cheating, Police, Probe, Arrest, Suicide Attempt, Kerala.

അതിനിടെ ആലപ്പുഴയില്‍ റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും പൂമ്പാറ്റ സിനിയാണെന്ന് തെളിഞ്ഞിരിക്കയാണ്. സൗഹൃദം സ്ഥാപിച്ച് കൂട്ടുകൂടിയ ശേഷം ഇവര്‍ വീഡിയോദൃശ്യം പകര്‍ത്തി അതുപയോഗിച്ച് നടത്തിയ ബഌക്ക് മെയിലിംഗില്‍ കുടുങ്ങിയാണ് റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

തട്ടിയെടുത്ത പണം പൂമ്പാറ്റ സിനി റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ മുടക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ആലപ്പുഴ അരൂരില്‍ വെച്ചായിരുന്നു സിനി റിസോര്‍ട്ട് ഉടമയെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാകുകയും ചെയ്തത്. പരിചയം പിന്നീട് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിലെത്തുകയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയോളം തട്ടിയെടുത്തു. ഒടുവിലാണ് റിസോര്‍ട്ട് ഉടമയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും പല രീതിയില്‍ സിനി വന്‍ തട്ടിപ്പുകള്‍ നടത്തിയെന്നും പോലീസ് പറയുന്നു.

തൃശൂര്‍ ഹൈറോഡിലുള്ള പ്രമുഖ ജുവലറിയില്‍ ഏകദേശം ആറുമാസം മുമ്പ് പൂമ്പാറ്റ സിനി എത്തി ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എടുക്കുകയും ജൂവലറിയുടമയുമായി പരിചയത്തില്‍ ആകുകയും ചെയ്തു. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉണ്ടെന്നും മകള്‍ എം.ബി.ബി.എസിന് പഠിക്കുകയാണെന്നും അതാണ് തൃശൂരില്‍ താമസിക്കുന്നതെന്നും പറഞ്ഞാണ് ജൂവലറിയുടമയുമായി സിനി പരിചയപ്പെടുന്നത്.

അതിനുശേഷം ജുവലറിയുടമയുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ജൂവലറിയിലെത്തി മറ്റൊരു ജുവലറിയില്‍ 17 ലക്ഷത്തിന്റെ സ്വര്‍ണം പണയത്തിലുണ്ടെന്നും അവിടെനിന്നും സ്വര്‍ണമെടുത്ത് ഇവിടുത്തെ ജുവലറിയില്‍ പണയം വയ്ക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 17 ലക്ഷം രൂപയും പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നുവെന്നും മറ്റും പറഞ്ഞ് മൂന്നു ലക്ഷത്തോളം രൂപയും 70 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് സിനിയടക്കമുള്ള മൂന്നംഗസംഘം കഴിഞ്ഞദിവസം അറസ്റ്റിലായത്.
അതേസമയം റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞും സിനി പലരില്‍ നിന്നും പണം തട്ടിയതായും വിവരമുണ്ട്. അഞ്ചു ലക്ഷത്തോളം രൂപയാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്. എന്നാല്‍ പലരും നാണക്കേടു കൊണ്ട് വിവരം പുറത്തു പറയാതിരുന്നത് തട്ടിപ്പ് സംഘത്തിന് മുതല്‍ കൂട്ടായി.

ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് തൃശൂര്‍ നഗരത്തില്‍ തന്നെ അനേകം ജുവലറി ഉടമകളെ ഇവര്‍ തട്ടിപ്പിനിരയാക്കി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം സ്വര്‍ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമകളില്‍ നിന്നും 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ ജില്ലയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും 16 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു.

ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 15 ലക്ഷം തട്ടിയെടുത്ത സിനി പഴയ തറവാട്ടമ്പലം പുതുക്കിപ്പണിയുന്ന സമയത്ത് നിധി കിട്ടിയെന്നും ഇത് വില്‍ക്കുകയാണെന്നും പറഞ്ഞ് തട്ടിയത് 20 ലക്ഷമായിരുന്നു. സ്വര്‍ണ ബിസിനസില്‍ പണമിറക്കിയാല്‍ നാലുമാസം കൊണ്ട് ഇരട്ടിയാക്കി തിരിച്ചു നല്‍കാമെന്ന് പറഞ്ഞായിരുന്നു അടുത്ത തട്ടിപ്പ്. എട്ടു ലക്ഷമാണ് തട്ടിച്ചെടുത്തത്. ഫ് ളാറ്റും വില്ലകളും കേന്ദ്രീകരിച്ച് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള ആഡംബര ജീവിതം നയിച്ചിരുന്ന പൂമ്പാറ്റ സിനിയും സംഘവും ആഡംബരകാറുകളും മറ്റും വാടകയ്ക്ക് എടുത്തായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്.

തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ രാഹുല്‍ ആര്‍. നായരുടെ നിര്‍ദേശാനുസരണം ഈസ്റ്റ് സി.ഐ. സേതുവിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് എസ്.ഐ. ജിജോ, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ. വി.കെ. അന്‍സാര്‍, എ.എസ്.ഐമാരായ. പി.എം. റാഫി, എന്‍.ജി. സുവ്രതകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read:

നിയന്ത്രണം വിട്ട കാര്‍ ഭര്‍തൃമതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഭണ്ഡാരം തകര്‍ത്ത് നിന്നു; വീട്ടമ്മയുടെ നില ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Poombatta Sini money fraud arrest case followup, Thrissur, News, Criminal Case, Crime, Cheating, Police, Probe, Arrest, Suicide Attempt, Kerala.