» » » » » » » » » » ‘അവിടെ ചേച്ചിയും ആയയും ഇല്ലായിരുന്നു, അപ്പോഴാണ് അവൻ എന്നെ അങ്ങനെ ചെയ്തത്, കരഞ്ഞ് കൊണ്ട് അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല’ 4 വയസുകാരിയുടെ പീഡന വിവരം പുറത്ത്, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് സഹപാഠിയെന്ന് മാതാവ്

ന്യൂഡൽഹി: (www.kvartha.com 23.11.2017) നാല് വയസുകാരിയെ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മാതാവ്. ക്ലാസ്‌റൂമിൽ വെച്ച് മറ്റൊരു ആൺകുട്ടിയാണ് പീഡിപ്പിച്ചതെന്ന മാതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം മാതാവിന്റെ പരാതിയിൽ അധ്യാപകരും പോലീസും ഞെട്ടിയിരിക്കുകയാണ്. ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള സ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ചൈൽഡ് വെൽഫെയർ പ്രവർത്തകരെ വിവരമറിയിച്ചു. അവർ കുട്ടിയെ കൗൺസിലിന് വിധേയമാക്കി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കുട്ടിയുടെ മൊഴി ചൈൽഡ് ലൈൻ പ്രവർത്തകർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡി സി പി ശിബീഷ് സിങ് പറഞ്ഞു.


ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞെത്തിയ മകൾ കരഞ്ഞ് കൊണ്ട് വന്നതിനാൽ കാര്യം തിരക്കിയപ്പോഴാണ് സംഭവം വ്യക്തമായതെന്ന് മാതാവ് പറഞ്ഞു. തുടർച്ചയായി കരഞ്ഞ മകളെ ചോദ്യം ചെയ്തപ്പോൾ സ്വകാര്യാ ഭാഗത്ത് വേദനയുണ്ടെന്ന് പറയുകയായിരുന്നു. വീണ്ടും വിശദമായി ചോദ്യം ചെയ്‍തപ്പോഴാണ് ക്ലാസിലെ ഒരു കുട്ടി മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പറഞ്ഞത് ‘അവിടെ ചേച്ചിയും ആയയും ഇല്ലായിരുന്നു, അപ്പോഴാണ് അവൻ എന്നെ അങ്ങനെ ചെയ്തത്, കരഞ്ഞ് കൊണ്ട് അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല, മകളെ ഉദ്ധരിച്ച് മാതാവ് വ്യകത്മാക്കി. പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ്  കേസ് ചാർജ് ചെയ്തിരിക്കുന്നത്.

Summary: A four-year-old girl was allegedly physically abused at a school in Dwarka. While the mother has told the cops that she suspects the role of a classmate, the police say they are yet to ascertain the identity of the culprit.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal