Follow KVARTHA on Google news Follow Us!
ad

ദുബൈ സൂപ്പർ സെയിൽ ഓഫർ! എല്ലാ ബ്രാൻഡുൽപന്നങ്ങൾക്കും 90 ശതമാനം വരെ വിലക്കുറവുള്ള ആ 3 ദിവസങ്ങൾ ഇവയാണ്

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുന്നോടിയായി നടത്തപ്പെടുന്ന മൂന്ന് ദിവാസം നീണ്ടു നിൽക്കുന്ന സൂപ്പർ സെയിൽ ഓഫറിന്റെ തീയതി പ്രഖ്യാപിച്ചു Dubai Festivals and Retail Establishment (DFRE) has announced the dates for the highly anticipated
ദുബൈ: (www.kvartha.com 15.11.2017) ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുന്നോടിയായി നടത്തപ്പെടുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സൂപ്പർ സെയിൽ ഓഫറിന്റെ തീയതി പ്രഖ്യാപിച്ചു. നവംബർ 23, 24, 25 എന്നിവയാണ് ആ ദിവസങ്ങൾ. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി എഫ് ആർ ഇ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മൂന്ന് ദിവസത്തെ കച്ചവടം പൊടി പൊടിക്കുന്നതിനായി ദുബൈ ഷോപ്പിംഗ് മാളുകളും ചില്ലറ വ്യാപാരികളും തിരക്കിട്ട ഒരുക്കത്തിലാണ്. ഈ ദിവസങ്ങളിൽ 1200 ലേറെ ഷോപ്പുകളിൽ 300 ൽ അധികം ബ്രാൻഡുകൾക്ക് 30 ശതമാനം മുതൽ 90 ശതമാനം വരെ വിലകുറയും.

ഹാർവി നികോൾസ് , ഗാലറീസ് ലഫായെറ്റ്, ബ്ലൂമിങ്ഡേയ്സ്, ഡെബൻഹാംസ്, ഹോം സെന്റർ, ഐഡി ഡിസൈൻ, റീസ്, മാക്സ് മാറ, വോയ്ജോ, കൺവേർസ് തുടങ്ങി നിരവധി ബ്രാൻഡുകൾ ഇതിന്റെ ഭാഗമാകുന്നുണ്ട്.

ഡിസംബർ 26 മുതൽ 2018 ജനുവരി 28 വരെയാണ് ദുബൈ ഷോപ്പിങ് ആഘോഷം.

Summary: Dubai Festivals and Retail Establishment (DFRE) has announced the dates for the highly anticipated second edition of the 3-Day Super Sale which will hit shops across Dubai from 23 to 25 November 2017.