Follow KVARTHA on Google news Follow Us!
ad

മണിപ്പൂരില്‍ സ്‌ഫോടനം; അസം റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഗുവാഹതി: (www.kvartha.com 13.11.2017) മണിപ്പൂരിലുണ്ടായ സ്‌ഫോടനത്തില്‍ അസം റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടുNational, Assam Rifles, Manipur
ഗുവാഹതി: (www.kvartha.com 13.11.2017) മണിപ്പൂരിലുണ്ടായ സ്‌ഫോടനത്തില്‍ അസം റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറ് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണമാണിതെന്ന് സംശയിക്കുന്നു.

ചന്ദേല്‍ ജില്ലയിലെ പാരാമിലിട്ടറി ക്യാമ്പിന് സമീപമായിരുന്നു സ്‌ഫോടനം. മ്യാന്മര്‍ അതിര്‍ത്തിക്ക് സമീപമാണിത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 64 കിമീ അകലെയാണ് സ്‌ഫോടനമുണ്ടായത്.

National, Assam Rifles, Manipur

ഇന്ദ്ര സിംഗ്, സോഹന്‍ ലാന്‍ എന്നിവരാണ് മരിച്ചത്. സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ സൈനീകരെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: GUWAHATI: Two Assam Rifles soldiers were killed and six others injured in Manipur early this morning after suspected terrorists attacked security forces.

Keywords: National, Assam Rifles, Manipur