Follow KVARTHA on Google news Follow Us!
ad

സരിതയുടെ ആരോപണങ്ങളെ പൊളിച്ചടുക്കി യുവതികളുടെ ഫേസ്ബുക്ക് ലൈവ് വൈറലാകുന്നു; മലയാളി സ്ത്രീകള്‍ക്ക് സരിത അപമാനമാണെന്ന് കുറ്റപ്പെടുത്തല്‍, പീഡിപ്പിച്ചവരുടെ ലിസ്റ്റുമായി പട്ടുസാരിയും ചുറ്റി ചാനലുകള്‍ കയറിയിറങ്ങുന്നുവെന്നും ആക്ഷേപം(വീഡിയോ)

സോളാര്‍ കേസിലെ പ്രതി സരിതയുടെ ആരോപണങ്ങളെ പൊളിച്ചടുക്കി യുവതികളുടെ ഫേസ്ബുക്ക്Thiruvananthapuram, News, Criticism, Allegation, Malayalees, Molestation, Kerala,
തിരുവനന്തപുരം: (www.kvartha.com 14.10.2017) സോളാര്‍ കേസിലെ പ്രതി സരിതയുടെ ആരോപണങ്ങളെ പൊളിച്ചടുക്കി യുവതികളുടെ ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളി സ്ത്രീകള്‍ക്ക് സരിത അപമാനമാണെന്നും പീഡിപ്പിച്ചവരുടെ ലിസ്റ്റുമായി പട്ടുസാരി ചുറ്റിയും ലിപ്സ്റ്റിക് ഇട്ടും പുട്ടി കുത്തിയും ചാനലുകള്‍ കയറിയിറങ്ങുന്നുവെന്നും യുവതികള്‍ വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.

ഇവരെ ഏറ്റെടുക്കാന്‍ ചാനലുകാരും മാധ്യമങ്ങളും മത്സരിക്കുകയാണെന്നും യുവതികള്‍ പറയുന്നു. പീഡനക്കേസിലെ പ്രതികള്‍ മുഖം കാണിക്കാന്‍ പോലും മടിക്കുമ്പോള്‍ സരിത കുറേ പേരുടെ ലിസ്റ്റുമായി ഇറങ്ങിയിരിക്കുകയാണ്. മലയാളികള്‍ ഇതിനെതിരെ പ്രതികരിക്കാതെ വായ പൊത്തിനില്‍ക്കുകയാണെന്നും യുവതികള്‍ ചൂണ്ടിക്കാട്ടുന്നു.

Women blame Saritha S Nair after solar issues, Thiruvananthapuram, News, Criticism, Allegation, Malayalees, Molestation, Kerala.

സോളാര്‍ കേസില്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റിയശേഷം പ്രമുഖരെയെല്ലാം മന: പ്പൂര്‍വം ചതിക്കുകയും പറ്റിക്കുകയുമാണ് സരിത ചെയ്തിരിക്കുന്നത്. മുത്തച്ഛന്റെ പ്രായമുള്ള ഒരാള്‍ പീഡിപ്പിച്ചു എന്നു പറയുമ്പോള്‍ സഹോദരനെന്നു പറയുന്ന സിനിമക്കാരനെതിരെ ഒരു പരാതിയുമില്ലെന്നും ഗണേശ് കുമാറിനെ ഉദ്ദേശിച്ച് ഇവര്‍ പറയുന്നു. സിനിമ സ്റ്റോറി പറയുന്നതുപോലെയാണ് സരിത തന്നെ പീഡിപ്പിച്ച കഥ പറയുന്നത്. സരിത തന്നെയാണ് അവരുടെ മോശപ്പെട്ട ഫോട്ടോസും വീഡിയോസും പുറത്തുവിട്ടതെന്നും യുവതികള്‍ കുറ്റപ്പെടുത്തുന്നു.

Women blame Saritha S Nair after solar issues, Thiruvananthapuram, News, Criticism, Allegation, Malayalees, Molestation, Kerala

പീഡിപ്പിക്കുമെന്നറിഞ്ഞിട്ടും അങ്ങോട്ടുചെന്ന് ഇടപെടുകയായിരുന്നുവെന്നും വീഡിയോയില്‍ യുവതികള്‍ പറയുന്നുണ്ട്. ചാനലുകള്‍ സരിതയെ പൊക്കി കൊണ്ടുവരികയാണെന്നും പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്നവര്‍ സരിത തങ്ങളെ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസുകൊടുക്കുകയാണ് ചെയ്യേണ്ടതെന്നും വീഡിയോയില്‍ ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു. വീഡിയോ കാണാം.
Also Read:

പ്രണയിച്ച് വിവാഹിതയായ യുവതി ഭര്‍ത്താവോടിച്ച ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് എടുത്തുചാടി; നില അതീവ ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women blame Saritha S Nair after solar issues, Thiruvananthapuram, News, Criticism, Allegation, Malayalees, Molestation, Kerala.