Follow KVARTHA on Google news Follow Us!
ad

മണലാരണ്യത്തിലെ അധ്വാനമുതല്‍ വഴിമധ്യേ അപഹരിക്കപ്പെട്ടാലോ? പ്രവാസികളെ ആശങ്കയിലാഴ്ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ ചോരനീരാക്കി അധ്വാനിച്ച് പ്രവാസികള്‍World, Dubai, Video, Robbery, NRI, Expats, NRI's In Suspicion, Social Media, Luggage, Stealing

ദുബൈ: (www.kvartha.com 18.10.2017) ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ ചോരനീരാക്കി അധ്വാനിച്ച് പ്രവാസികള്‍ നാട്ടിലേക്ക് കൊടുത്തയക്കുന്നതും കൊണ്ടുപോകുന്നതുമായ വസ്തുക്കള്‍ വിമാനത്തില്‍ നിന്ന് ലഗേജ് ഇറക്കുന്ന കാര്‍ഗോ ജീവനക്കാര്‍ കവര്‍ന്നാലോ?.. പ്രവാസികളെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ലഗേജ് തുറന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ അവര്‍ കൈക്കലാക്കുന്നത് വീഡിയോയില്‍ കാണാം.


പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ലഗേജില്‍ വെക്കുന്നവര്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പിന്നീട് ദുഖിക്കാന്‍ ഇടവരും. കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് വഴിമധ്യേ അപഹരിക്കപ്പെടുന്ന സാഹചര്യം പ്രവാസികളെ ആശങ്കയിലാക്കുകയാണ്. പ്രവാസികളുടെ ലഗേജില്‍ നിന്നും വിലപ്പെട്ട വസ്തുക്കള്‍ അപഹരിക്കുന്നത് നിത്യസംഭവമാണ്. പരാതി നല്‍കിയാലും സാധനങ്ങള്‍ തിരിച്ചുകിട്ടുന്നത് വിരളമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Dubai, Video, Robbery, NRI, Expats, NRI's In Suspicion, Social Media, Luggage, Stealing