Follow KVARTHA on Google news Follow Us!
ad

യുഡിഎഫ് ഹര്‍ത്താല്‍: കെ എസ് ആര്‍ ടി സി ബസിനുനേരെ കല്ലേറ്, ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു

സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് വാക്കേറ്റം. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് News, Thiruvananthapuram, Kerala, Harthal, Vehicles, UDF, KSRTC, PSC exam, University exam,
തിരുവനന്തപുരം:(www.kvartha.com 16/10/2017) സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് വാക്കേറ്റം. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസും ഡ്രൈവര്‍മാരും ഹര്‍ത്താനുകൂലികളുമായി ചെറിയ രീതിയില്‍ വാക്കേറ്റമുണ്ടായി. ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കം കൂടാതെ നടക്കുന്നുണ്ട്. ആവശ്യമായ സുരക്ഷ പോലീസ് ഒരുക്കിയാണു സര്‍വീസുകള്‍ നടക്കുന്നത്. ഓട്ടോ, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയും നിരത്തിലുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ വലിയ ചലനം സൃഷ്ടിച്ചിട്ടില്ല. വാഹനങ്ങള്‍ എല്ലാം തന്നെ ഓടുന്നുണ്ട്. എന്നാല്‍, ഗ്രാമപ്രദേശങ്ങളായ ആര്യനാട്, വട്ടപ്പാറം, പാറശാല, പാളയം എന്നിവിടങ്ങളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായിട്ടുണ്ട്. പൂവച്ചല്‍, വെളളനാട്, വിതുര എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. തിരുവനന്തപുരം കോന്നിയിലും കോഴഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായതിനാല്‍ പത്തനംതിട്ട ഡിപ്പോയില്‍നിന്നുളള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

 News, Thiruvananthapuram, Kerala, Harthal, Vehicles, UDF, KSRTC, PSC exam, University exam,

കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷന് സമീപം കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയാണ്. വഴിയില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കൂടുതല്‍ പോലീസ് സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.

 News, Thiruvananthapuram, Kerala, Harthal, Vehicles, UDF, KSRTC, PSC exam, University exam,

കൊച്ചി പാലാരിവട്ടത്തും പാലക്കാട് എലപ്പുള്ളിയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ അറസ്റ്റുചെയ്തു നീക്കിയതു നേരിയ സംഘര്‍ഷത്തിനു കാരണമായി. കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. 10 മണിയോടെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

 News, Thiruvananthapuram, Kerala, Harthal, Vehicles, UDF, KSRTC, PSC exam, University exam,

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയുള്ള ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. എന്നാല്‍ നേതാക്കളുടെ വാക്ക് കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തകര്‍ പലയിടത്തും ഹര്‍ത്താല്‍ ആചരിക്കുന്നത്.

 News, Thiruvananthapuram, Kerala, Harthal, Vehicles, UDF, KSRTC, PSC exam, University exam,

ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായാല്‍ കര്‍ശനമായി നേരിടും. അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 News, Thiruvananthapuram, Kerala, Harthal, Vehicles, UDF, KSRTC, PSC exam, University exam,

സര്‍വകലാശാലകള്‍ മാത്രമാണ് മാറ്റിയിട്ടുള്ളത്. പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല. തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റമില്ലെന്നു പിഎസ്‌സി അറിയിച്ചു. അതേസമയം, സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കാലിക്കറ്റ് സര്‍വകലാശാല ഏതാനും പരീക്ഷകള്‍ മാറ്റി. ആറാം സെമസ്റ്റര്‍ ബിടെക്, ബിആര്‍ക്ക് (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷ മുപ്പതിലേക്കും ഏഴാം സെമസ്റ്റര്‍ ബിടെക്, പാര്‍ട്ട് ടൈം ബിടെക് (2000 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ഇരുപത്തിമൂന്നിലേക്കുമാണു മാറ്റിയത്.

എംജി സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയുടെ മൂന്നാം വര്‍ഷ ബിഎംഎംഎസ് (2014 പ്രവേശനം) റഗുലര്‍ തിയറി പരീക്ഷ ഒക്ടോബര്‍ ഇരുപത്തൊന്നിലേക്കും മറ്റുള്ള എല്ലാ തിയറി പരീക്ഷകളും ചൊവ്വാഴ്ചയിലേക്കും മാറ്റി. പരീക്ഷാ സമയത്തില്‍ മാറ്റമുണ്ടാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Harthal, Vehicles, UDF, KSRTC, PSC exam, University exam, UDF Harthal in Kerala