Follow KVARTHA on Google news Follow Us!
ad

ടി പി കേസില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിയമപരമായി ആവശ്യപ്പെട്ടിട്ടും സോളാര്‍ കമിഷന്‍ റിപ്പോര്‍ട്ടി​​​െന്‍റ പകര്‍പ്പ്​ ലഭിച്ചില്ലെന്ന്​ തിരുവഞ്ചൂര്‍ രാധാകൃഷ്​ണന്‍. തനിക്ക്​ സ്വാഭാവിക നീതി Kottayam, Case, Report, Politics, Ministers, Congress, MLA, News, Kerala.
കോട്ടയം: (www.kvartha.com 12/10/2017) ടി പി കേസില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി പി കേസില്‍ ഒത്തു തീര്‍പ്പുകള്‍ക്കൊന്നും ശ്രമിച്ചിട്ടില്ലെന്നും ഒരന്വേഷണത്തിന്റെയും സ്റ്റിയറിംഗ് പിടിക്കാന്‍ താന്‍ പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. ടി പി കേസ് ഒത്തു തീര്‍പ്പാക്കിയതിനുള്ള പ്രതിഫലമാണ് സോളാര്‍ കേസ് എന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിയമപരമായി ആവശ്യപ്പെട്ടിട്ടും സോളാര്‍ കമിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്നും തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് രാഷ്ട്രീയ പ്രേരിതമാണ്. സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

Kottayam, Case, Report, Politics, Ministers, Congress, MLA, News, Kerala, Thiruvanchur on TP Case


മുഖ്യമന്ത്രിയെ സഹായിച്ചെന്നാണു തനിക്കെതിരായ കേസ്. ഈ ആരോപണത്തില്‍ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറു കാണിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Case, Report, Politics, Ministers, Congress, MLA, News, Kerala, Thiruvanchur on TP Case