Follow KVARTHA on Google news Follow Us!
ad

ദുബൈ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിസ്‌കരിക്കുകയായിരുന്നവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി; 2 മരണം, 5 പേര്‍ക്ക് ഗുരുതരം

നിസ്‌കരിക്കുകയായിരുന്നവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിGulf, Dubai, Accidental Death, SUV ploughs into people praying on side of Dubai's Sheikh Mohamed Bin Zayed Road, two dead
ദുബൈ: (www.kvartha.com 22.10.2017) നിസ്‌കരിക്കുകയായിരുന്നവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച സന്ധ്യയ്ക്ക് ദുബൈ- ഷാര്‍ജ ബോര്‍ഡറിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്.

മഗ് രിബ് നിസ്‌കരിക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട എസ് യു വി കാര്‍ പാഞ്ഞുകയറുകയായിരുന്നു. വിവരമറിഞ്ഞ് ദുബൈ പോലീസ് സ്ഥലത്തെത്തി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.



SUMMARY: Two people were killed and five seriously injured when a four-wheel drive veered off the Shaikh Mohamed Bin Zayed Road and ploughed into a group of people offering Maghreb prayers.

Keywords: Gulf, Dubai, Accidental Death, SUV ploughs into people praying on side of Dubai's Sheikh Mohamed Bin Zayed Road, two dead