Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീണ സംഭവത്തില്‍ 2 അധ്യാപികമാര്‍ക്കെതിരെ കേസ്

സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തി Student suicide attempt; case against two teachers, Kerala, News, Girl, Suicide Attempt, Case, Teachers, Police, Student, SSLC.
കൊല്ലം: (www.kvartha.com 21.10.2017) സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസ്. കുട്ടിയെ അധ്യാപിക മര്‍ദിച്ചുവെന്ന മറ്റൊരു രക്ഷകര്‍ത്താവിന്റെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് കോട്ടമുക്കിന് സമീപമുള്ള ഐ.സി.എസ്.ഇ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ രാമന്‍കുളങ്ങര സ്വദേശിനിയായ പെണ്‍കുട്ടിയെ ആദ്യം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ മൊഴി എടുക്കാന്‍ സാധിക്കാത്തതിനാല്‍ പിതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.


ഉച്ച ഭക്ഷണത്തിന് ശേഷം ക്ലാസിലെത്തിയ ടീച്ചര്‍ കുട്ടിയെ ക്ലാസില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്. പഠിത്തത്തിന്റെ കാര്യത്തില്‍ ശരാശരിക്കും മുകളിലാണ് കുട്ടിയുടെ നിലവാരമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സഹപാഠികളില്‍ നിന്നും അധ്യപകരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
Keywords: Student suicide attempt; case against two teachers, Kerala, News, Girl, Suicide Attempt, Case, Teachers, Police, Student, SSLC.