Follow KVARTHA on Google news Follow Us!
ad

കുട്ടനാടന്‍ താറാവിനും മുട്ടയ്ക്കും പ്രിയമേറുന്നു; താറാവ് ഇനങ്ങളും കൃഷി രീതിയും

കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ താറാവ് കൃഷി വ്യാപകമാകുന്നു. ഇവിടുത്തെ താറാവ് ഇറച്ചിക്കും News, Kerala, Food, Farmers, Duck, Agriculture,
ഹരിപ്പാട്ഃ (www.kvartha.com 16/10/2017) കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ താറാവ് കൃഷി വ്യാപകമാകുന്നു. ഇവിടുത്തെ താറാവ് ഇറച്ചിക്കും ,മുട്ടയ്ക്കും പ്രിയ മാകുന്നതാണ് താറാവുകൃഷിവ്യാപകമാകാന്‍ കാരണം.എല്ലാ രാജ്യങ്ങളിലും താറാവിനെ വളര്‍ത്തുന്നുണ്ട്. ഇന്‍ഡ്യ,അമേരിക്ക,ഇംഗ്ലണ്ട്,ഹോളണ്ട്,ഹംഗറി,ഡന്‍ മാര്‍ക്ക്,കാനഡ എന്നീരാജ്യങ്ങളില്‍ വ്യവസായമായി താറാവു വളര്‍ത്തല്‍ വികസിച്ചിട്ടുണ്ട്.
ഇന്‍ഡ്യയില്‍ വളര്‍ത്തുന്ന പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്.

നൂറ്റാണ്ടുകള്‍ക്കുമുമ്പു തന്നെ താറാവുകള്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലത്തുകയും,ഭക്ഷ്യ സുരക്ഷയില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്ര താളുകളള്‍ സാക്ഷ്യപെടുത്തുന്നു.
സന്തുലിതാവസ്ഥയില്‍,പോഷകങ്ങള്‍ അടങ്ങിയ ഒരു ആഹാരമാണ് താറാവ് ഇറച്ചിയും,മുട്ടയും.

News, Kerala, Food, Farmers, Duck, Agriculture, Antibiotic,

ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അരാക്കിടോണിക് അമ്ലവും,ഒമേഗകൊഴുപ്പ് അമ്ലവുംഇതില്‍ അടങ്ങിയിട്ടുണ്ട്.ഇറച്ചിക്കും,മുട്ടക്കുംഅലങ്കാരത്തിനു വേണ്ടിയാണ് താറാവുകളെ സാധാരണയായി വളര്‍ത്തുന്നത്.

ഇന്‍ഡ്യയില്‍ മുട്ടയക്ക് വേണ്ടിവളര്‍ത്തുന്നവയില്‍ പ്രധാനികളാണ് കാക്കിക്യാംബെന്‍,ഇന്‍ഡ്യന്‍ റണ്ണര്‍ എന്നിവ.ഒരുവര്‍ഷം 340,350 മുട്ടകള്‍ വരെ കാക്കിക്യാംബെന്‍കളും314,315മുട്ടകള്‍വരെ ഇന്‍ഡ്യന്‍ റണ്ണറും ഇടും. രോഗ പ്രതിരോധശേഷി കൂടുതലായതിനാല്‍ ഇവകള്‍ക്ക് മരണനിരക്കും വളരെ കുറവാണ്. 2.5കിലോഗ്രാംതൂക്കം ഇവറ്റകള്‍ക്കുണ്ട്. എന്നാല്‍ വൈറ്റ് പെക്കിന്‍ ,അയില്‍സ്ബെറി,വിഗോവ സൂപ്പര്‍ എം എന്നിവ ഇറച്ചിയുടെ ആവശ്യത്തിനുവേണ്ടി വളര്‍ത്തുന്നവയാണ്.

അലങ്കാരത്തിനുവേണ്ടി ഉപയോഗിക്കുന്നവയാണ് ഡെക്കോയി,കേയുഗ,ക്രസ്റ്റഡ് വൈറ്റ്,പിങ്ക്ഹെഡെഡ്. കുട്ടനാട്ടില്‍ ചാര,ചെമ്പല്ലിഎന്നീരണ്ടു തരത്തിലുള്ള താറാവുകളാണ് പ്രധാനമായും വളര്‍ത്തുന്നത് ഇവ കുട്ടനാടന്‍ ജലാശയങ്ങളോടും,ഭൂപ്രകൃതിയോടും ഇണങ്ങിചേര്‍ന്നവയാണ്. തൂവലുകളുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് പേരുകള്‍ നിലനില്‍ക്കുന്നത്. ഇടക്കിടയ്ക്ക് തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയവയാണ് ചാരതാറാവുകള്‍. മങ്ങിയ തവിട്ടുനിറമുള്ള കറപ്പിന്റെ അംശം ഒട്ടുമില്ലാത്ത താറാവാണ് ചെമ്പല്ലി.
അത്യൂല്പാദനശേഷിയുള്ള ഈ താറാവുകളുടെ ജന്മദേശം കേരളംതന്നെയാണ്.ഇപ്പോള്‍ തമിഴ് നാട്,കര്‍ണ്ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ധാരാളമായി വളര്‍ത്തുന്നു പ്രതിവര്‍ഷം 80,85 ഗ്രാം തൂക്കംവരുന്ന225,250 മുട്ടകളോളം ഇടും. വന്‍കിട താറാവുകര്‍ഷകരും ,ചെറുകിട കര്‍ഷകരും കുട്ടനാടന്‍ മേഖലയില്‍ താറാവുകൃഷിയില്‍ വ്യാപൃതരാകുന്നുണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ,ഗുണഭോക്താക്കള്‍ക്ക് താറാവിന്‍ കൂട്ടങ്ങള്‍ നല്‍കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ കോഴികളെ അടയിരുത്തിയാണ്. താറാവിന്‍ കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് മെഷീന്റെ സഹായത്താലാണ് മുട്ടവിരിയ്ക്കുന്നത് ഇതിന് സര്‍ക്കാര്‍, സര്‍ക്കാരിതര ഹാച്ചറികളും സജീവമായി രംഗത്തുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പന ഉരുളുകളായി മുറിച്ചുമാറ്റി ഓരോഉരുളുകളില്‍ നിന്നും പുറം ഓട്ടികള്‍ചെത്തിമാറ്റി ചെറിയകഷണങ്ങളാക്കി അതില്‍ നിന്നു പനചെത്തിയെടുത്തും ഗോതമ്പുമായിചേര്‍ത്ത് കൈതീറ്റയായികൊടുത്തിരുന്നത്. പനയുടെ ലഭ്യത കുറഞ്ഞതോടെ ഇപ്പോള്‍ സ്റ്റാര്‍ട്ടര്‍,ഗ്രോവര്‍,ലേയര്‍ എന്നീതീറ്റകളാണ് നല്‍കുന്നത്. കൂടാതെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലെ നെല്‍ മണികളും ,കീടങ്ങളും തീറ്റയായിലഭിക്കാറുണ്ട്.

വെള്ളംകെട്ടി കിടക്കാത്ത അല്പം ഉയര്‍ന്ന സ്ഥലത്ത് വായൂ സഞ്ചാരമുള്ളതും ചോര്‍ച്ചയില്ലാത്ത മേല്‍ക്കൂരയാണ് താറാവിന്റെ പാര്‍പ്പിടത്തിനു വേണ്ടത്.താറാവ് കുഞ്ഞുങ്ങള്‍ക്ക് ആദ്യആഴ്ചയില്‍,32ഡിഗ്രിയും രണ്ടാമത്തെആഴ്ചയില്‍29ഉം, മൂന്നാമത്തെ

ആഴ്ചയില്‍ 26 ഡിഗ്രിയും ചൂട് നല്‍കണം. ഒരു ഹെക്ടര്‍ സ്ഥലത്ത്2000 കുഞ്ഞുങ്ങളില്‍ കൂടുതല്‍ വളര്‍ത്താന്‍ പാടില്ല. മൂന്നുമാസം വരെ താറാവിന്‍ കുഞ്ഞുങ്ങളെ ഒന്നിച്ചുവളര്‍ത്തിയശേഷം പിടയേയും,പൂവനേയുംവേര്‍തിരിക്കും.

തീറ്റ നല്‍കുമ്പോള്‍ നനച്ച തീറ്റ അടുത്ത ദിവസത്തേക്ക് ബാക്കിവെച്ച് കൊടുത്താല്‍ വിഷബാധയ്ക്കുള്ള സാധ്യതയേറുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. താറാവുകളില്‍ ഏറിയ കൂറുംപുലര്‍ച്ചെ 4 മണിമുതലാണ് മുട്ടയിടുക. രാവിലെ 6 മണിയോടെ മുട്ടയിടീല്‍ തീരുകയും ചെയ്യും. താറാവുകള്‍ക്ക് പ്രതിരോധശേഷിയുണ്ടെങ്കിലും ചില രോഗങ്ങള്‍ താറാവുകള്‍ ചത്തൊടുങ്ങുന്നതിനും കാരണമാകുന്നു. ചിലരോഗങ്ങള്‍ക്ക് ആന്റി ബയോട്ടിക്ക് നല്‍കി രോഗംമാറ്റാന്‍ കഴിയു മെങ്കിലും. താറാവുകോളറ പോലയുള്ള രോഗങ്ങള്‍ ആരോഗ്യമുള്ള താറാവുകള്‍ വരെ പെട്ടെന്ന്ചത്തുവീഴുന്നതിന് കാരണ മാകുന്നു. താറാവ് കര്‍ഷകരേയും കൃഷിയേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഈമേഖലയെ വന്‍ ലാഭത്തിലാക്കാന്‍ കഴിയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Food, Farmers, Duck, Agriculture, Antibiotic, See Kuttanadan Duck agriculture