Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ വനിതകള്‍ക്കും ടാക്‌സി ഓടിക്കാം; സേവനം സ്ത്രീയാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും മാത്രം

സൗദിയില്‍ വനിതകള്‍ക്കും ഇനി മുതല്‍ ടാക്‌സി ഓടിക്കാം. എന്നാല്‍ സേവനം സ്ത്രീയാത്രക്കാര്‍ക്കുംSaudi Arabia, News, Women, Family, Study, Gulf, World,
ഖോബര്‍: (www.kvartha.com 14.10.2017) സൗദിയില്‍ വനിതകള്‍ക്കും ഇനി മുതല്‍ ടാക്‌സി ഓടിക്കാം. എന്നാല്‍ സേവനം സ്ത്രീയാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും മാത്രം. അടുത്ത ജൂണ്‍ മുതല്‍ രാജ്യത്തെ ആദ്യ പെണ്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ടാക്‌സി ഓടിക്കാനുള്ള അനുമതി നല്‍കും. കഴിഞ്ഞമാസമാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ട് ചരിത്രപരമായ വിളംബരം സൗദി പുറപ്പെടുവിച്ചത്. മാറ്റം ഗുണകരമാക്കാന്‍ ടാക്‌സി കമ്പനികള്‍ നീക്കം ആരംഭിച്ചു.

ഇതോടെ സൗദിയിലെ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരം സൃഷ്ടിച്ച് ഫീമെയില്‍ കാബ് സര്‍വീസ് തുടങ്ങാന്‍ കമ്പനികള്‍ രംഗത്തു വന്നു തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി പുതിയ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷത്തില്‍ പരം വനിതാ ഡ്രൈവര്‍മാരെ എടുക്കാനാണ് ഒരു കമ്പനി ആലോചിക്കുന്നത്. കരീം എന്ന കമ്പനിയുടെ തീരദേശ നഗരമായ ഖോബറില്‍ ആദ്യ റിക്രൂട്ട്‌മെന്റ് സെഷനില്‍ തന്നെ വിദേശ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പോലും കൈവശമുള്ള വീട്ടമ്മമാര്‍ മുതല്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ വന്‍ നിരതന്നെ ഉണ്ടായിരുന്നു. ഏകദേശം 30 സ്ത്രീകളാണ് ഇതില്‍ പങ്കെടുത്തത്.

Saudi Arabia's next revolution: female taxi drivers, Saudi Arabia, News, Women, Family, Study, Gulf, World

വനിതാ ഡ്രൈവര്‍ വേണോ എന്ന് യാത്രക്കാരന് തീരുമാനിക്കാന്‍ കഴിയുന്ന 'ക്യാപ്റ്റിനാ' എന്ന ബട്ടന്‍ ഇവരുടെ ആപ്പില്‍ അടുത്ത ജൂണ്‍ മുതല്‍ കമ്പനി ഉള്‍പ്പെടുത്തും. അതേസമയം ഈ ഓപ്ഷന്‍ സ്ത്രീ യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായിരിക്കും നല്‍കുന്നത്. ടാക്‌സി ഡ്രൈവറാകുന്നതിലൂടെ സ്ത്രീകള്‍ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കാര്‍ വീട്ടില്‍ കിടന്നിട്ടും ഡ്രൈവ് ചെയ്യാന്‍ കഴിയാതിരുന്ന കഴിഞ്ഞകാല ദു:ഖം പലര്‍ക്കും ഇപ്പോഴാണ് മാറിയത്. പഠിക്കാന്‍ പോയപ്പോള്‍ അമേരിക്കയില്‍ നിന്നും ലൈസെന്‍സ് എടുത്തിട്ടും നാട്ടില്‍ വണ്ടി ഓടിക്കാന്‍ കഴിയാതിരുന്നതിന്റെ വിഷമവും പലര്‍ക്കും ഇതോടെ മാറി.

Keywords: Saudi Arabia's next revolution: female taxi drivers, Saudi Arabia, News, Women, Family, Study, Gulf, World.