Follow KVARTHA on Google news Follow Us!
ad

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള സന്ദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ കൊച്ചിയില്‍ എത്തുന്നു

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള സന്ദേശവുമായി സംഘടിപ്പിക്കുന്ന സ്‌പൈസ് കോസ്റ്റ് മാരത്തോണ്‍ കൊച്ചിയില്‍ News, Kochi, Kerala, Sachin Tendulker, Press meet, Fort kochi, Marathon, Plastic, Awareness,
കൊച്ചി: (www.kvartha.com 13/10/2017) പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള സന്ദേശവുമായി സംഘടിപ്പിക്കുന്ന സ്‌പൈസ് കോസ്റ്റ് മാരത്തോണ്‍ കൊച്ചിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫഌഗ് ഒഫ് ചെയ്യും. അടുത്ത മാസം 12ന് നടക്കുന്ന മാരത്തോണ്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സോള്‍സ് ഒഫ് കൊച്ചിന്‍, ഡിറ്റിപിസി, കെഎംആര്‍എല്‍, മലയാള മനോരമ എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെയാണ് സംഘടിപ്പിക്കുന്നത്.

ഫുള്‍ മാരത്തോണ്‍ (42.2 കിമീ), ഹാഫ് മാരത്തോണ്‍ (21.1 കിമീ) ഫാമിലി റണ്‍ (8 കിമീ) എന്നീ ഇനങ്ങളില്‍ എണ്ണായിരത്തിലധികം പേര്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയ്ന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി സിറ്റി പോലീസിന്റെയും ട്രാഫിക് പോലീസിന്റെയും സഹകരണത്തോടെ വില്ലിങ്ടണ്‍ ഐലന്റിലെ പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, തേവര, എംജി റോഡ്, മറൈന്‍ െ്രെഡവ്, ഹൈക്കോര്‍ട്ട്, ദര്‍ബാര്‍ ഹാള്‍ എന്നീ ഭാഗങ്ങളിലൂടെ മൂന്നേറി പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ടില്‍ തന്നെ സമാപിക്കും.
News, Kochi, Kerala, Sachin Tendulker, Press meet, Fort kochi, Marathon, Plastic, Awareness, Sachin Tendulkar to flag off Spice Coast Marathon

500 ഓളം പേര്‍ ഫുള്‍ മാരത്തോണിലും 2,500 പേരോളം ഹാഫ് മാരത്തോണിലും 3,500 ല്‍ അധികം ആളുകള്‍ ഫണ്‍ റണ്ണിലും രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മൂന്ന് മാരത്തോണുകളും ഫഌഗ് ഓഫ് ചെയ്യും. ബോസ്റ്റണ്‍ മാരത്തോണ്‍ പോലുള്ള അന്താരാഷ്ട്ര മാരത്തോണുകള്‍ക്ക് ക്വാളിഫിക്കേഷന്‍ നേടാനുള്ള ഔദ്യോഗിക മാരത്തോണ്‍ കൂടിയാണ് സ്‌പൈസ് കോസ്റ്റ് മാരത്തോണ്‍. http:spicecoastmarathon.com/ യുആര്‍എല്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Sachin Tendulker, Press meet, Fort kochi, Marathon, Plastic, Awareness, Sachin Tendulkar to flag off Spice Coast Marathon