Follow KVARTHA on Google news Follow Us!
ad

പോപ്പുലര്‍ ഫ്രണ്ട് നിരോധന കാര്യത്തില്‍ രണ്ടഭിപ്രായം? ഇതാണ് കാര്യം

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ കേന്ദ്ര സര്‍ക്കാരില്‍ അതിനെച്ചൊല്ലി ഭിന്നതയെന്നു സൂചന. നിരോധിക്കണമെന്ന അഭിപ്രായവും മുസ്‌ലീങ്ങളെ പ്രതിനിധീകരിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് സജീവമായി നിലനില്‍Kerala, Thiruvananthapuram, News, SDPI, Politics, Ban, BJP, RSS, Rift in centre on PFI ban
തിരുവനന്തപുരം: (www.kvartha.com 16.10.2017) പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ കേന്ദ്ര സര്‍ക്കാരില്‍ അതിനെച്ചൊല്ലി ഭിന്നതയെന്നു സൂചന. നിരോധിക്കണമെന്ന അഭിപ്രായവും മുസ്‌ലീങ്ങളെ പ്രതിനിധീകരിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് സജീവമായി നിലനില്‍ക്കണം എന്ന അഭിപ്രായവും തമ്മിലാണ് ഏറ്റുമുട്ടല്‍. നിരോധനത്തിലൂടെ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും ഇല്ലാതാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ മുസ്‌ലിം പക്ഷത്ത് അതുപോലെയൊരു സംഘടനയുള്ളത് ചൂണ്ടിക്കാട്ടി ഹിന്ദുത്വ രാഷ്ട്രീയം കൂടുതല്‍ ശക്തമാക്കാം എന്ന് അഭിപ്രായമുള്ള നേതാക്കളാണ് നിരോധനത്തെ എതിര്‍ക്കുന്നത്.

 Kerala, Thiruvananthapuram, News, SDPI, Politics, Ban, BJP, RSS, Rift in centre on PFI ban

പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതികളായ കൊലക്കേസുകളുടെയും മൂവാറ്റുപുഴ കൈവെട്ടു കേസിന്റെയും മറ്റും വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനം വൈകില്ല എന്ന പ്രതീതിയും പരന്നു. തങ്ങളുടെ സംഘടനാ ശേഷി പ്രകടിപ്പിച്ച് നിരോധനത്തെ മറികടക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രാജ്യവ്യാപകമായി റാലികളും സമ്മേളനങ്ങളും നടത്തിക്കൊണ്ടിരിക്കുകയുമാണ്.

തിരുവനന്തപുരത്ത് ഒക്ടോബര്‍ ഏഴിന് നടത്തിയ റാലിക്കും സമ്മേളനത്തിനും ശേഷം ബംഗളൂരുവിലും നടത്തി. ഡല്‍ഹി ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളിലാണ് റാലി നടത്തുകയത്രേ. നവംബര്‍ ആദ്യവാരമാണ് ഡല്‍ഹി റാലി. തങ്ങള്‍ക്ക് പിന്നില്‍ ആളുകളുണ്ടെന്നും നിരോധിച്ച് ഇല്ലാതാക്കുക എളുപ്പമല്ലെന്നും കേന്ദ്ര സര്‍ക്കാരിനെ കാണിക്കാനാണ് അവര്‍ വന്റാലികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്. അതിനിടെയാണ് കേന്ദ്ര സര്‍ക്കാരിലും മനംമാറ്റമെന്ന സൂചനകള്‍ പുറത്തുവരുന്നത്. മുസ്‌ലിം തീവ്രവാദത്തെ ചൂണ്ടിക്കാട്ടി ഹിന്ദുത്വ തീവ്രവാദം ശക്തമാക്കണമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കരുത് എന്ന നിലപാട് ആര്‍എസ്എസ്സിന്റേതാണെന്നും സൂചനയുണ്ട്.

അതിനിടെ, മലപ്പുറം വേങ്ങരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ 9000 വോട്ടുകള്‍ക്കടുക്ക് നേടിയത് ബിജെപി കേന്ദ്ര നതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്. വേങ്ങരയില്‍ ബിജെപിക്ക് ലഭിച്ചത് 6000ല്‍ താഴെ വോട്ടുകള്‍ മാത്രമായിരിക്കെയാണ് എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തിയത്. ഇതിലെ അപകട സൂചനകള്‍ ലീഗ് മനസ്സിലാക്കണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kerala, Thiruvananthapuram, News, SDPI, Politics, Ban, BJP, RSS, Rift in centre on PFI ban