Follow KVARTHA on Google news Follow Us!
ad

ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയുടെ കൂടെ അന്യമതത്തില്‍പെട്ട യുവാവ്; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിച്ചവശനാക്കുന്ന വീഡിയോ പുറത്ത്

Jaipur, National, News, Hotel, Youth, Assault, Injured, Police, രാജസ്ഥാനിലെ ബാമറില്‍ പെണ്‍കുട്ടിയോടൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ അന്യമതത്തില്‍പെട്ട Hospital, Video, Rajasthan: Muslim man found in hotel room with Hindu woman brutally assaulted.
ജയ്പൂര്‍: (www.kvartha.com 13.10.2017) രാജസ്ഥാനിലെ ബാമറില്‍ പെണ്‍കുട്ടിയോടൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ അന്യമതത്തില്‍പെട്ട യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചവശനാക്കി. വ്യാഴാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 21കാരനായ യുവാവിനെ പോലീസ് ജോധ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ആക്രമണത്തിന്റെതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹോട്ടലിനു മുന്നില്‍ 100 ഓളം പേര്‍ കൂടി നില്‍ക്കുന്നത് കാണാം.

ചിലര്‍ 'ജയ് ശ്രീറാം' വിളികളും മുഴക്കുന്നുണ്ട്. ബാമറിനു സമീപജില്ലയായ ജലോറിലെ സയല ഗ്രാമ നിവാസിയായ പദുഖാനാണ് അക്രമത്തിനിരയായത്. പദുഖാന് പരിക്കേറ്റിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ വിസമ്മതിച്ചതായി പോലീസ് അറിയിച്ചു. ഹോട്ടലുടമകളും സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവളെ കൂട്ടിക്കൊണ്ടുപോയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല.

Jaipur, National, News, Hotel, Youth, Assault, Injured, Police, Hospital, Video, Rajasthan: Muslim man found in hotel room with Hindu woman brutally assaulted.

അക്രമത്തിനിരയായ പദുഖാന്റെ വസ്ത്രങ്ങളും മറ്റും കീറിപ്പറിഞ്ഞിരുന്നു. വേദനകൊണ്ട് നിലവിളിക്കുന്ന പദുഖാനെ ആദ്യം ജോധ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ബാര്‍മര്‍ എ എസ് ഐ കൈലാസ് ദാന്‍ രത്‌നു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jaipur, National, News, Hotel, Youth, Assault, Injured, Police, Hospital, Video, Rajasthan: Muslim man found in hotel room with Hindu woman brutally assaulted.