» » » » » » » » » » അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദമ്പതികള്‍ ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി

ജയ്പുര്‍: (www.kvartha.com 12.10.2017) അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദമ്പതികള്‍ ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ ആറ് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. രാജസ്ഥാനിലെ ജലരപട്ടണില്‍ ലോക ബാലികാദിനമായ ഒക്ടോബര്‍ 11 ന് ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദമ്പതികള്‍ ഏഴാമതും പ്രതീക്ഷിച്ചത് ആണ്‍കുഞ്ഞിനെയായിരുന്നു. എന്നാല്‍ കുഞ്ഞ് പെണ്ണായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കല്ലിട്ട് മൂടി. 40കാരനായ വീരംലാലിനും 35കാരിയായ സോറാം ഭായിക്കും നിലവില്‍ ഒരു പെണ്‍കുട്ടിയുണ്ട്. എന്നാല്‍ ഒരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്തിലായിരുന്നു ഇരുവരും. ഇതിനാലാണ് ഇവര്‍ കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Rajasthan couple with 5 sons abandons 6-day-old girl child, she dies in hospital, Jaipur, News, hospital, Treatment, Police, Arrest, Couples, National

സര്‍ക്കാര്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് സോറാം ഭായി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രി വിട്ട സോറാഭായിയും ഭര്‍ത്താവും ജലരപട്ടണിലെ ഫുഡ് കോര്‍പ്പറേഷന്‍ ഹൗസിന് സമീപം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിച്ച കുഞ്ഞിന്റെ മുകളില്‍ കല്ലിട്ടു മൂടുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശ വാസിയായ കുട്ടി വിവരം നാട്ടുകാരെയും തുടര്‍ന്ന് പോലീസിനെയും അറിയിക്കുകയായിരുന്നു.

കുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സയ്ക്ക വിധേയയാക്കിയെങ്കിലും ചികിത്സയ്ക്കിടെ ബുധനാഴ്ച അര്‍ധരാത്രിയോടെ മരിച്ചു. പെണ്‍ഭ്രൂണ ഹത്യ ഏറ്റവും അധികം നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍.

Also Read:
കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajasthan couple with 5 sons abandons 6-day-old girl child, she dies in hospital, Jaipur, News, hospital, Treatment, Police, Arrest, Couples, National.

About kvarthapressclub

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date