Follow KVARTHA on Google news Follow Us!
ad

രാഹുല്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ മാറി കയറി; പരിഹസിച്ച് സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രിയുടെ ജന്മനാട്ടിലെത്തി മോഡിയെയും അമിത്ഷായെയും നര്‍മം നിറഞ്ഞAhmedabad, Politics, News, Social Network, Prime Minister, Narendra Modi, Gujarath, Election, National,
അഹമ്മദാബാദ്: (www.kvartha.com 12.10.2017) പ്രധാനമന്ത്രിയുടെ ജന്മനാട്ടിലെത്തി മോഡിയെയും അമിത്ഷായെയും നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച് കൈയടി നേടിയ രാഹുല്‍ അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായി.

കഴിഞ്ഞദിവസം ഗുജറാത്തിലെത്തിയ രാഹുല്‍ നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ശങ്ക സഹിക്കവയ്യാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഗുജറാത്തി വായിക്കാനറിയാതെയാണ് രാഹുല്‍ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയത്. പ്രസംഗത്തിലൂടെ ആളുകളെ ചിരിപ്പിച്ച രാഹുല്‍ ഗന്ധി തന്റെ സ്വന്തം അക്കിടികൊണ്ട് പ്രവര്‍ത്തകരെ ശരിക്കും ചിരിപ്പിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രചാരണം. കഴിഞ്ഞ ദിവസം ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം നടന്നത്.

Rahul Gandhi accidentally enters ladies toilet in Gujarat, Ahmedabad, Politics, News, Social Network, Prime Minister, Narendra Modi, Gujarath, Election, National.

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ഗാന്ധി കണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും ഇത് വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തതാണ് ശൗചാലയം മാറിക്കയറിപ്പോവാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ അബദ്ധം മനസിലായ അദ്ദേഹം ഉടന്‍ തന്നെ തിരിച്ചിറങ്ങി.

രാഹുല്‍ഗാന്ധി ശൗചാലയത്തെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിച്ച് പുറത്ത് കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച് കൊടുക്കേണ്ടിയും വന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്.

Also Read:
കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi accidentally enters ladies toilet in Gujarat, Ahmedabad, Politics, News, Social Network, Prime Minister, Narendra Modi, Gujarath, Election, National.