» » » » » » » » ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കും; വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: (www.kvartha.com 12/10/2017) തനിക്കെതിരായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കുമെന്ന് ഉമ്മന്‍ പറഞ്ഞു. മുമ്പും ഇപ്പോഴും ഈ കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ഭയവുമില്ല. കേസില്‍ ഒരിക്കലും പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോഴത്തേതുപോലെതന്നെ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച് എന്തുപറയാനാണ്. രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ല.

News, Thiruvananthapuram, Government, Case, UDF, Congress, Oommen Chandy responds to Solar report


തനിക്കെതിരായി കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയവരെല്ലാം നിക്ഷിപ്ത താത്പര്യമുള്ളവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വെള്ളിയാഴ്ച ഡല്‍ഹിയില്‍ എത്തുന്ന ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത് തികച്ചും തെറ്റായ ഒരു നീക്കമാണ്. ഇതിന് അവര്‍ രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടിവരുമെന്നും ഭരണപരമായി ഒരടിപോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും എതിരായി നടത്തുന്ന രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാന്‍ യുഡിഎഫിന് കരുത്ത് പകരുന്നതാണ്. അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Government, Case, UDF, Congress, Oommen Chandy responds to Solar report

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal