Follow KVARTHA on Google news Follow Us!
ad

എല്‍ഡിഎഫ് ജനജാഗ്രത യാത്രയില്‍ പ്രതിനിധികളായി ഐഎന്‍എല്ലിനെ ഉള്‍പെടുത്തിയില്ല; വിവാദം കത്തുന്നു, അണികള്‍ തുറന്നടിക്കുന്നു

എല്‍ഡിഎഫ് ജനജാഗ്രത യാത്രയില്‍ പ്രതിനിധികളായി ഐഎന്‍എല്ലിനെ ഉള്‍പെടുത്താത്തത് വിവാദത്തിന് തിരികൊളുത്തി. എല്‍ഡിഎഫിലെ മറ്റെല്ലാ ഘടകക്ഷികളെയും ഉള്‍പെടുത്തിയിട്ടുംKasaragod, Kerala, News, INL, LDF, Controversy, No INL Representative in LDF Jana Jagratha Yathra; controversy
കാസര്‍കോട്: (www.kvartha.com 22.10.2017) എല്‍ഡിഎഫ് ജനജാഗ്രത യാത്രയില്‍ പ്രതിനിധികളായി ഐഎന്‍എല്ലിനെ ഉള്‍പെടുത്താത്തത് വിവാദത്തിന് തിരികൊളുത്തി. എല്‍ഡിഎഫിലെ മറ്റെല്ലാ ഘടകക്ഷികളെയും ഉള്‍പെടുത്തിയിട്ടും കാലങ്ങളായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ഐഎന്‍എല്‍ പ്രതിനിധികളെ ഉള്‍പെടുത്താതെ യാത്രയ്ക്ക് തുടക്കം കുറിച്ചത് അണികള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായി. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരിക്കുന്നത്.  www.kvartha.com

കാസര്‍കോട് ജില്ലയില്‍ ഏറെ സ്വാധീനമുണ്ടായിരുന്നിട്ടുപോലും ഉപ്പളയില്‍ നിന്നും ശനിയാഴ്ച ആരംഭിച്ച എല്‍ഡിഎഫ് വടക്കന്‍ മേഖല യാത്രയില്‍ ഐഎന്‍എല്ലിനെ ഉള്‍പെടുത്താത്തതാണ് ഇപ്പോള്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് ഇലക്ഷന്‍ സമയത്ത് മാത്രമാണ് ഐഎന്‍എല്ലിനെ ചേര്‍ത്തുപിടിച്ചിട്ടുള്ളതെന്നും മറ്റുള്ള സമയങ്ങളില്‍ ഒരു തരത്തിലുള്ള പരിഗണനയും എല്‍ഡിഎഫിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ലെന്നുമാണ് അണികളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഐഎന്‍എല്ലിനെ വേണ്ടാത്തവരെ ഐഎന്‍എല്ലിനും വേണ്ടായെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉണ്ടായിരിക്കുന്നത്.   www.kvartha.com


എല്‍ഡിഎഫിന്റെ നിലപാടുകള്‍ ശരിയല്ലെന്നും എല്‍ഡിഎഫും ഐഎന്‍എല്ലും തമ്മിലുള്ള ബന്ധം യജമാനനും അടിമയും പോലെയാണെന്നും അണികള്‍ തുറന്നടിക്കുന്നു. എല്‍ഡിഎഫിന്റെ ഏതുപരിപാടിക്കും പോസ്റ്ററൊട്ടിക്കാനും ബാനര്‍ കെട്ടാനും ഫ്‌ളക്‌സ് തൂക്കാനും മറ്റു പ്രചരണങ്ങള്‍ക്കും ഐഎന്‍എല്‍ നേതാക്കളും പ്രവര്‍ത്തകരും എത്താറുണ്ട്. എന്നാല്‍ ഐഎന്‍എല്ലിന്റെ ഒരു പരിപാടിയിലും ഇതേ വരെ ഒരു സിപിഎം പ്രവര്‍ത്തകനെയും കാണാന്‍ കഴിഞ്ഞില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളും അണികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്.  www.kvartha.com

എല്‍ഡിഎഫിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കാര്‍ട്ടൂണുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പോസ്റ്ററൊട്ടിക്കുന്ന ഐഎന്‍എല്‍ പ്രവര്‍ത്തകരോട് ജാഥയായി വരുന്ന എല്‍ഡിഎഫ് നേതാക്കള്‍ കടക്ക് പുറത്ത് എന്ന് പറയുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളാണ് പ്രചരിക്കുന്നത്. അണികളില്‍ അമര്‍ഷം അണപൊട്ടിയിട്ടും ഇതിനെതിരെ ഐഎന്‍എല്‍ നേതാക്കള്‍ മൗനത്തിലാണ്. മൗനം വെടിഞ്ഞ് എല്‍ഡിഎഫിന്റെ നിലപാടിനെതിരെ നേതാക്കള്‍ ശക്തമായി പ്രതികരിക്കണമെന്നാണ് അണികളുടെ ആവശ്യം.   www.kvartha.com

ഐഎന്‍എല്ലിനോട് ഇടതുമുന്നണി കാണിക്കുന്ന അവഗണനയില്‍ മനം മടുത്ത് നിരവധി പ്രവര്‍ത്തകര്‍ പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള പാര്‍ട്ടികളിലേക്ക് പോകുകയാണെന്ന തിരിച്ചറിവ് നേതൃത്വത്തിന് ഉണ്ടാകണമെന്നും എല്‍ഡിഎഫുമായുള്ള എല്ലാ ബന്ധങ്ങളും ഐഎന്‍എല്‍ അവസാനിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെടുന്നു.    www.kvartha.com

Keywords: Kasaragod, Kerala, News, INL, LDF, Controversy, No INL Representative in LDF Jana Jagratha Yathra; controversy